ഓർക്കാട്ടേരി: ചരിത്ര പ്രസിദ്ധമായ ഉത്സവം നടക്കുന്ന ഓർക്കാട്ടേരി ശിവ . ഭഗവതി ക്ഷേത്ര മൈതാനം നിലവിൽ അന്യാധീനപ്പെട്ടിരിക്കുകയാണ്. ഈ ഭൂമി തിരികെ വീണ്ടെടുത്ത് ക്ഷേത്ര ഭൂമിയായി മാറ്റാനായി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. യോഗം കെ.ഐ. കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സിക്രട്ടറി ഷൈനു. കെ. ഉൽഘാടനം ചെയ്തു. എ.കെ. ശ്രീധരൻ , എടത്തിൽ തറവാട് കാരണവർ ജി .കെ നമ്പ്യാർ , എം.പി. മന്മഥൻ, തച്ചറത്ത് നാണു, പി.പി.സുരേന്ദ്രൻ , രാജി. പി , പ്രേം സായി എന്നിവർ സംസാരച്ചു.
2014 ലിലാണ് ക്ഷേത്രഭൂമി സർക്കാർ ഭൂമിയായി മാറുന്നത് : രാഷ്ട്രീയ ലക്ഷ്യം വെച്ച് ആരൊക്കെയോ ആണ് ഇതിന് പിന്നിലെന്ന് സംശയമുണ്ട്. കൂടാതെ ക്ഷേത്ര ഭൂമിയിൽ കെട്ടിടം പണിയാനും ശ്രമം നടക്കുന്നുണ്ട്. ഇത് ക്ഷേത്ര ഉത്സവത്തെയും ആചാരങ്ങളെയും പ്രതികൂലമായി ബാധിക്കും. കെട്ടിട നിർമാണത്തിൽ നിന്നും പഞ്ചായത്ത് പിന്മാറണമെന്നും, ക്ഷേത്ര ഭൂമി തിരികെ പടിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ഗ്രാമ പഞ്ചാത്ത് അധികൃതരോട് ആവശ്യപ്പെട്ടു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group