വെള്ളമുണ്ട:നാഷണൽ എൻ.ജി.ഒ കോൺഫഡറേഷൻ, ജോയിൻ്റ് വോളൻ്ററി ആക്ഷൻ ഫോർ ലീഗൽ ആൾട്ടർനേറ്റീവ്സ്-ജ്വാല എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന സാമൂഹിക സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി അമ്പത് ശതമാനം ധനസഹായത്തോടെ
ഗുണഭോക്താക്കൾക്ക് നൽകുന്ന
തയ്യൽ മെഷീൻ വിതരണോദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു.
ജ്വാല എക്സിക്യൂട്ടീവ് ഡയറക്ടർ സി.കെ ദിനേശൻ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. കെ സൽമത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ലതിക, ഷൈജി ഷിബു, മേരി സ്മിത ജോയ്, പബ്ലിക് ലൈബ്രറി പ്രസിഡന്റ് എം മോഹന കൃഷ്ണൻ, എം. നാരായണൻ, ലില്ലി തോമസ്, എം. മണികണ്ഠൻ, സതീഷ് കുമാർ പി.വി, റീജ കെ. ആർ തുടങ്ങിയവർ സംസാരിച്ചു.
വെള്ളമുണ്ട ജി.എം.എച്ച്.എസ് സ്കൂളിൽ നടന്ന ചടങ്ങ്
പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെ സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്.
മീലാദ് ആഘോഷം സമാപിച്ചു
പടിഞ്ഞാറത്തറ:
ഉമ്മുൽ ഖുറാ കോളേജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന നബിദിനാഘോഷ പരിപാടിയുടെ സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
അബ്ദുൽ മജീദ് സഖാഫി അധ്യക്ഷത വഹിച്ചു.വയനാട്ടിലെ
പ്രമുഖ ദഫ്മുട്ട് ആചാര്യൻ കാട മൂസയെ ചടങ്ങിൽ ആദരിച്ചു.
അബ്ദുൽ മജീദ് സഖാഫി,ഹാരിസ് കണ്ടിയൻ,ഷമീം വെട്ടൻ,റഷീദ് ചക്കര,സുലൈമാൻ കുഞ്ഞോത്ത്,
സ്വാദിഖ് സഖാഫി അരീക്കോട്,മുഹമ്മദ് അഹ്സനി,ഹാഫിള് തൗഫീഖ് അദനി തുടങ്ങിയവർ സംസാരിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.
ഉപജില്ലാ ശാസ്ത്രോത്സവം:
ഐ. ടി കിസ്സ് മത്സരം സംഘടിപ്പിച്ചു
വെള്ളമുണ്ട:മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി
ഐ.ടി കിസ്സ് മത്സരം സംഘടിപ്പിച്ചു.വെള്ളമുണ്ട ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ നടന്ന മത്സരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
രഞ്ജിത് മാനിയിൽ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി. സി തോമസ്,ഹസീന സി, ടി. മഹേഷ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group