നൂറ്റാണ്ട് പഴക്കമുള്ള കൂത്തുപറമ്പിലെ കൈതേരീ കപ്പണയിൽ ഉള്ളി വീട്ടിൽ( യു വി തറവാട് )അംഗങ്ങൾ ഒത്തുചേർന്നു .നരവൂർ നോർത്ത് എൽ പി സ്കൂളിൽ വച്ച് നടന്ന കുടുംബ സംഗമം വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ സംഗമ വേദിയായി മാറി .പ്രദേശത്തു നിന്നും മികച്ച വിജയം കരസ്ഥമാക്കിയ നാട്ടിലെ പ്രതിഭകളെയും, കുടുംബത്തിൽ നിന്നും വിവിധ മേഖലകളിൽ വിജയിച്ചവരെയും ചടങ്ങിൽ വച്ച് ആദരിച്ചു .കുടുംബ സംഗമം കൂത്തുപറമ്പ് എസ് ഐ .ടി അഖില്‍ ഉദ്ഘാടനം ചെയ്തു .തദ്ദേശസ്വയംഭരണ വകുപ്പിലെ ഇന്റേണൽ വിജിലൻസ് ഓഫീസർ ടീ ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി.
കുടുംബത്തിലെ മുതിർന്ന അംഗം യു വി മൊയ്തു അധ്യക്ഷതവഹിച്ചു .കൂത്തുപറമ്പ് മുൻസിപ്പൽ കൗൺസിലർ കെ വി റിജീഷ്, മങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന, യു വി ആരിഫ് ,എ കെ ഇബ്രാഹിം ,യു വി മെഹബൂബ് ,യു വി ജലീൽ ,യു വി സെറ്റലാന മറിയം, യു വി ജാവിദ് ആസാദ് എന്നിവർ സംസാരിച്ചു .കുടുംബത്തിൽ നിന്നും മരണപ്പെട്ടവരുടെ അനുശോചന പ്രസംഗം യു വി അഷ്റഫ് നടത്തി. തുടർന്ന് കലാ പരിപാടികളും ഓർമ്മ മത്സരവും നടത്തി.
കുത്തുപറമ്പ് കൈതേരീ യു വി തറവാട് സംഗമത്തിൽ പ്രദേശത്തു നിന്ന് ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം കുത്തുപറമ്പ് എസ് ഐ ടി അഖിൽ വിതരണം ചെയ്യുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group