വടകര താലൂക്കിൽ എടച്ചേരി നോർത്തിലെ വഴക്കുനിയിൽ ദേവപ്രിയ (19) എന്ന കുട്ടി നമ്മുടെ നാട്ടുകാരിയാണ് കഴിഞ്ഞ ഒരു വർഷമായി ഇരു വൃക്കകളും നഷ്ടപ്പെട്ട അവളുടെ ജീവൻ നിലനിർത്തുന്നത് ഡയാലിസിസ് ചെയ്തിട്ടായിരുന്നു.
ഏറ്റവും ആഹ്ലാദം നിറഞ്ഞ ബാല്യത്തിൽ (സിസ്റ്റമിക് ലൂപ്സ് റിതേമറ്റോസ്സ് )SLE മാരകമായ രോഗം പിടിപെടുകയും അവളുടെ സ്വപ്നങ്ങളെ ഒക്കെ തളർത്തികൊണ്ട് ഇരു വൃക്കകളും തകരാറിലായി.
ഇപ്പോൾ ദേവപ്രിയയുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായിരിക്കുകയാണ്. ഇനി വൃക്ക മാറ്റിവച്ചാൽ മാത്രമേ അവളുടെ ജീവൻ നില നിർത്താൻ കഴിയുകയുള്ളു. അതിനുള്ള ചികിത്സയ്ക്ക് 25ലക്ഷത്തോളം രൂപ ചിലവ് വരും സാമ്പത്തികമായി വഴിമുട്ടി നിൽക്കുന്ന ഈ കുടുംബത്തിനുവേണ്ടി ഞങ്ങളും അവരോടൊപ്പം നിൽക്കുകയാണ്...
ദേവപ്രിയക്കുവേണ്ടി ഇരിങ്ങണ്ണൂർ വടകര റൂട്ടിലെ അമ്പിളി ഗ്രൂപ്പിന്റെ മൂന്നു ബസ്സും (അമ്പിളി, നാരായണ, ആഞ്ജനേയ )16-10-2023 തിങ്കളാഴ്ച സർവീസ് നടത്തുകയാണ്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group