വർഗ്ഗീയ ശക്തികളെ തുടച്ചു നീക്കാനുള്ള സമരമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്: വി എസ് സുനിൽ കുമാർ

വർഗ്ഗീയ ശക്തികളെ തുടച്ചു നീക്കാനുള്ള സമരമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്: വി എസ് സുനിൽ കുമാർ
വർഗ്ഗീയ ശക്തികളെ തുടച്ചു നീക്കാനുള്ള സമരമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ്: വി എസ് സുനിൽ കുമാർ
Share  
2023 Oct 16, 03:51 PM
Dr Nishath



വടകര: രാജ്യത്ത് നിന്ന് വർഗ്ഗീയ ശക്തികളെ തുടച്ചു നീക്കാനുള്ള സമരമാണ് ഈ വരുന്ന ലോകസഭാ തെരെഞ്ഞെടുപ്പെന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവും അംഗവും മുൻ കൃഷി മന്ത്രിയുമായിരുന്ന വി എസ് സുനിൽ

കുമാർ പറഞ്ഞു. രാജ്യം സങ്കീർണ്ണമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ ഇന്ന് കാണുന്ന നമ്മുടെ ഇന്ത്യാ രാജ്യം ഇല്ലാതാ കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


'ബിജെപി യെ പുറത്താക്കൂ, നാടിനെ രക്ഷിക്കൂ' എന്ന മുദ്രാവാ ക്യവുമായാണ് നാം തെരഞ്ഞടുപ്പിനെ നേരിടുന്നത്. പ്രതിപക്ഷ കക്ഷികൾ പുതിയ കൂടായ്മ രൂപീകരിച്ച് ജനാധിപത്യ-മതേതര സർക്കാർ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ എം കൃഷ്ണന്റെയും ടി പി മൂസ്സയുടെയും ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായുള്ള അനുസ്മരണ സമ്മേളനം കാർത്തികപ്പള്ളി യിൽ ഉദ്ഘാടനം ചെയ്ത് സംസാ രിക്കുകയായിരുന്നു അദ്ദേഹം. സിപിഐ നേതാക്കൾ എന്നതിലുപരി ജനനേതാക്കളായിരുന്ന ഇവർ, പാർട്ടിക്ക് അടിത്തറ പാകാൻ ജീവിതം ഉഴിഞ്ഞു വെച്ചവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം ചെയർ മാൻ കെ കെ രഞ്ജിഷ് അധ്യ ക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, പാർട്ടി ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി സുരേഷ് ബാബു, ആർ ശശി, വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു, അസി. സെക്രട്ടറി ഇ രാധാകൃഷ്ണൻ എന്നിവർ സംസാ രിച്ചു. സ്വാഗതസംഘം കൺവീനർ ഒ എം അശോകൻ സ്വാഗ തവും എം സുനിൽ കുമാർ നന്ദിയും പറഞ്ഞു. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിന് ഒ എം അശോകൻ, സി ബാബു, കെ കെ രഞ്ജിഷ്, ഇ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി. കെ എം കൃഷ്ണന്റെ സ്മൃതിമണ്ഡപത്തിൽ കാലത്ത് പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. ഇ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.


അഡ്വ. പി ഗവാസ്, പി സുരേഷ് ബാബു, ആർ സത്യൻ, എൻ എം ബിജു, സി ബാബു എന്നി വർ സംസാരിച്ചു. ടി പി മുസ്ലയുടെ വസതിയായ 'താഴ്‌മ'യിൽ കാലത്ത് നടന്ന അനുസ്മരണ യോഗം ടി വി ബാലൻ ഉദ്ഘാടനം ചെയ്തു. ആർ സത്യൻ അധ്യക്ഷത വഹിച്ചു. വി വി ബീന, വി ബാലൻ മാസ്റ്റർ, സി രാമകൃഷണൻ, ഒ എം അശോകൻ, ടി സി നിഷ, എൻ എം ബിജു എന്നിവർ സംസാരിച്ചു.

a355ddf9-e124-4817-aa96-dafb088a9195

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan