നാദാപുരം: വിവാഹവീടിന് സമീപം വരന്റെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം നാദാപുരത്ത് കൂട്ടത്തല്ലിൽ കലാശിച്ചു. തൂണേരി പേരോട് സ്വദേശിയായ വരനൊപ്പമെത്തിയ സുഹൃത്തുക്കളും വധുവിന്റെ വീട്ടുകാരും നാട്ടുകാരുമാണ് ഏറ്റുമുട്ടിയത്. വധുവിന്റെ വീടിന് സമീപത്തുവെച്ച് വരന്റെ സുഹൃത്തുക്കൾ വലിയ ശബ്ദത്തിൽ പടക്കം പൊട്ടിക്കുകയും ബാൻഡ് മേളത്തോടെ ആഘോഷപ്രകടനം നടത്തുകയും ചെയ്തിരുന്നു. അമിതമായ ശബ്ദവും ആഘോഷവും ഒഴിവാക്കണമെന്ന് വധുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. ഇത് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ വിവാഹച്ചടങ്ങുകൾ അലങ്കോലപ്പെടുന്ന സാഹചര്യമുണ്ടായി.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷാവസ്ഥ നിയന്ത്രണവിധേയമാക്കിയത്. സംഘർഷത്തിന് പിന്നാലെ വരന്റെ സുഹൃത്തുക്കളെ വീട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാട് വധുവിന്റെ വീട്ടുകാർ സ്വീകരിച്ചു. ഒടുവിൽ വരന്റെ നാട്ടിലെ മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റി ഭാരവാഹികൾ ഇടപെട്ട് ഇരുവീട്ടുകാരുമായി നടത്തിയ അനുരഞ്ജന ചർച്ചകൾക്ക് ശേഷമാണ് വിവാഹച്ചടങ്ങുകൾ പുനരാരംഭിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രണ്ടാഴ്ച മുൻപ് ആയഞ്ചേരിക്ക് സമീപവും സമാനമായ രീതിയിൽ വധുവിന്റെ വീട്ടിലെത്തിയ വരന്റെ സുഹൃത്തുക്കളും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്നത്തെ സംഭവത്തിൽ വധുവിന്റെ മാതാവടക്കമുള്ളവർ വേദിയിൽ ബോധരഹിതരായി വീഴുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group
























































