എടച്ചേരിയിൽ തകർന്ന റോഡ് പുനർനിർമിച്ചു; പുതിയ കൾവർട്ടിന് എസ്റ്റിമേറ്റ് സമർപ്പിച്ചു

എടച്ചേരിയിൽ തകർന്ന റോഡ് പുനർനിർമിച്ചു; പുതിയ കൾവർട്ടിന് എസ്റ്റിമേറ്റ് സമർപ്പിച്ചു
എടച്ചേരിയിൽ തകർന്ന റോഡ് പുനർനിർമിച്ചു; പുതിയ കൾവർട്ടിന് എസ്റ്റിമേറ്റ് സമർപ്പിച്ചു
Share  
എഴുത്ത്

News desk

2026 Nov 18, 07:30 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

എടച്ചേരി : വേങ്ങോളിയിൽ കൾവർട്ട് പൈപ്പ് ഇളകിപ്പോയതിനെത്തുടർന്ന് തകർന്ന റോഡ് പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കി. ശക്തമായ മഴയിലുണ്ടായ നീരൊഴുക്കിൽ പൈപ്പ് ഇളകി വൻഗർത്തം രൂപപ്പെട്ടതായിരുന്നു റോഡ് തകരാൻ ഇടയാക്കിയത്. വടകരയിലെ ഇൻലാൻഡ് നാവിഗേഷൻ വിഭാഗം എൻജിനിയറും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് റോഡ് നന്നാക്കാൻ അടിയന്തര നടപടി സ്വീകരിച്ചത്.


​കഴിഞ്ഞ രണ്ട് ദിവസമായി ഊരാളുങ്കൽ സൊസൈറ്റിയിലെ തൊഴിലാളികൾ പ്രവൃത്തി നടത്തിയാണ് റോഡ് പൂർവസ്ഥിതിയിലാക്കിയത്. ഇളകിപ്പോയ വലിയ കോൺക്രീറ്റ് പൈപ്പ് പുനഃസ്ഥാപിച്ച് മുകളിലായി മണ്ണിട്ട് നികത്തിയ ശേഷം കോൺക്രീറ്റ് ചെയ്താണ് അപകടകരമായ ഗർത്തം അടച്ചത്. മഴക്കാലത്ത് ഇതുവഴി ശക്തമായ നീരൊഴുക്കുണ്ടാകുന്നതിനാൽ, നിലവിലെ പൈപ്പിന് പകരം ഉറപ്പുള്ള കോൺക്രീറ്റ് കൾവർട്ട് നിർമിക്കാനുള്ള പ്രൊപ്പോസൽ നടപടികൾ ഇൻലാൻഡ് നാവിഗേഷൻ അധികൃതർ ആരംഭിച്ചിട്ടുണ്ട്.


​ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് പുതിയ കൾവർട്ട് നിർമിക്കാനാവശ്യമായ എസ്റ്റിമേറ്റ് ഇതിനോടകം സമർപ്പിച്ചു. സർക്കാരിൽനിന്ന് ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് പുതിയ കൾവർട്ടിന്റെ നിർമാണപ്രവൃത്തികൾ ആരംഭിക്കുമെന്ന് ഇൻലാൻഡ് നാവിഗേഷൻ വിഭാഗം വടകര മേഖലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

​അഞ്ച് വർഷത്തെ പരിപാലന ബാധ്യതയോടെ കൾവർട്ട് സ്ഥാപിക്കുന്നതിനുള്ള കരാറാണ് നാവിഗേഷൻ വകുപ്പ് ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയിരുന്നത്.


ഏകദേശം മൂന്നര വർഷം മുൻപാണ് ഇവിടെ പൈപ്പ് സ്ഥാപിച്ചത്. കരാർ കാലാവധി അവസാനിക്കുന്നതിന് മുൻപ് പൈപ്പ് ഇളകിപ്പോയതിനാലാണ് ഊരാളുങ്കൽ സൊസൈറ്റി തന്നെ അറ്റകുറ്റപ്പണികൾ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. റോഡ് തകർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് പിന്നാലെയാണ് പ്രവൃത്തികൾ വേഗത്തിലാക്കിയത്.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur