തറോപ്പൊയിലിലെ സി.എൻ.ജി. കേന്ദ്രം പൂട്ടണം; ജനകീയ മാർച്ച് പോലീസ് തടഞ്ഞു

തറോപ്പൊയിലിലെ സി.എൻ.ജി. കേന്ദ്രം പൂട്ടണം; ജനകീയ മാർച്ച് പോലീസ് തടഞ്ഞു
തറോപ്പൊയിലിലെ സി.എൻ.ജി. കേന്ദ്രം പൂട്ടണം; ജനകീയ മാർച്ച് പോലീസ് തടഞ്ഞു
Share  
എഴുത്ത്

News desk

2026 Nov 18, 07:29 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ആയഞ്ചേരി : തറോപ്പൊയിലിലെ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന സി.എൻ.ജി. ക്ലീനിങ് സെന്റർ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ഉപരോധവും പോലീസ് തടഞ്ഞു. കിളിയമ്മൽ കുഞ്ഞബ്ദുള്ള മാർച്ച് ഉദ്ഘാടനം ചെയ്തു. സി.എൻ.ജി. കേന്ദ്രം ജനവാസമേഖലയിൽനിന്ന് പൂർണ്ണമായി മാറ്റുന്നതുവരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.


​ആക്ഷൻ കമ്മിറ്റി ചെയർമാൻ അബ്ദുല്ലത്തീഫ് കിനലിയോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൺവീനർ ഷഫീഖ് തറോപ്പൊയിൽ, സോമൻ കരുവാണ്ടി, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, ഷിജു വളാഞ്ഞി, മുത്തു തങ്ങൾ, എ.കെ. ലത്തീഫ്, കരീം പിലാക്കി, ഷിജിലാൽ, മുനീർ രാമത്ത്, ചോയി, കെ.കെ. മാധവൻ, കെ.എം.സി. തങ്ങൾ, ജാഫർ പുതിയോട്ടിൽ, മുഹമ്മദ് കിളിയമ്മൽ എന്നിവർ പ്രതിഷേധയോഗത്തിൽ സംസാരിച്ചു.

​പ്രതിഷേധം ശക്തമായതോടെ വടകര തഹസിൽദാർ സമരവേദിയിലെത്തി.


സമരസമിതി ഭാരവാഹികളുമായും രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരത്തിനായി ഉടൻതന്നെ സർവകക്ഷിയോഗം വിളിച്ചുചേർക്കാമെന്ന് തഹസിൽദാർ ഉറപ്പുനൽകി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം താത്കാലികമായി അവസാനിപ്പിക്കാൻ സമരക്കാർ തയ്യാറായി.


​അതേസമയം, സി.എൻ.ജി. കേന്ദ്രത്തിനെതിരായ അനിശ്ചിതകാല സത്യാഗ്രഹസമരം തുടരുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. തഹസിൽദാർ വിളിച്ചുചേർക്കുന്ന സർവകക്ഷിയോഗത്തിൽ ജനങ്ങൾക്ക് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ കേന്ദ്രത്തിലേക്ക് ശക്തമായ ജനകീയപ്രതിരോധം തീർക്കുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി. പ്രദേശവാസികളുടെ സുരക്ഷയ്ക്കും സമാധാനപരമായ ജീവിതാന്തരീക്ഷത്തിനും വേണ്ടിയുള്ള ഈ പോരാട്ടത്തിൽ എല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും പൊതുജനങ്ങളും അണിനിരക്കണമെന്നും ആക്ഷൻ കമ്മിറ്റി അഭ്യർഥിച്ചു.

MANNAN
MN
NIS
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
b
VAIDU
ayur
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
ayur manthra
ayur