ബാലുശ്ശേരി : വട്ടോളിബസാറിലെ പെരുമ്പാറ കുളത്തിന് സമീപം വയോജനപാർക്ക് നിർമിക്കുന്നതിനായി 30 ലക്ഷം രൂപ അനുവദിച്ചു. മുൻ എം.എൽ.എ. കെ.എം. സച്ചിൻദേവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ പുതിയ ഭരണസമിതിയുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയുമാണ് പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്. 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നവീകരിച്ച മനോഹരമായ പെരുമ്പാറ കുളത്തോട് ചേർന്നാണ് പുതിയ പാർക്ക് ഒരുങ്ങുന്നത്.
എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ഓപ്പൺ സ്റ്റേജും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും മാനസികോല്ലാസത്തിനായി ടെലിവിഷൻ സംവിധാനങ്ങളുമാണ് സജ്ജീകരിക്കുക. അതേസമയം, കുളത്തിലെ വെള്ളം സമീപ വീടുകളിൽ എത്തിക്കുന്നതിനായി ടാങ്കും പമ്പ് ഹൗസും പൈപ്പുകളും സ്ഥാപിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും കുടിവെള്ള വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല.
നിലവിൽ ഫണ്ട് അനുവദിച്ച പദ്ധതികൾ ഉടൻ പൂർത്തിയാക്കുമെന്നും ഭാവിയിൽ കുട്ടികൾക്കായി പ്രത്യേകം പാർക്ക് സ്ഥാപിക്കാൻ നടപടിയെടുക്കുമെന്നും വാർഡ് മെമ്പർ കെ.സി. സുരേശൻ അറിയിച്ചു. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽനിന്ന് 100 മീറ്റർ മാത്രം അകലെയുള്ള പാർക്കിലേക്ക് നിലവിൽ റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും മഴക്കാലത്ത് പാത ചളിക്കുണ്ടായി മാറുന്നത് യാത്രാതടസ്സം സൃഷ്ടിക്കുന്നുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































