കല്ലാച്ചി: തിരക്കേറിയ കല്ലാച്ചി - നാദാപുരം മെയിൻ റോഡിൽ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ വരാന്ത ഭാഗങ്ങൾ റോഡിലേക്ക് അടർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കെട്ടിടത്തിന്റെ മുകൾഭാഗത്തുനിന്നുള്ള ഇഷ്ടികകളും കോൺക്രീറ്റ് ഭാഗങ്ങളുമാണ് താഴേക്ക് പതിച്ചത്. അപകടസമയത്ത് റോഡിൽ കാൽനടയാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഭാഗ്യവശാൽ ഒഴിവായി.
മുമ്പ് എസ്.ബി.ഐ. ബാങ്ക് പ്രവർത്തിച്ചിരുന്ന ഈ പഴയ കെട്ടിടം ഏറെ അപകടനിലയിലാണെന്നും ഇത് പൊളിച്ചുമാറ്റാൻ നിരവധി തവണ കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നതായും നാദാപുരം ഗ്രാമപ്പഞ്ചായത്ത് വ്യക്തമാക്കി. എന്നാൽ വ്യാപാരികളുടെ എതിർപ്പുമൂലമാണ് കെട്ടിടം പൊളിച്ചുനീക്കാൻ സാധിക്കാത്തതെന്നാണ് ഉടമകളുടെ വിശദീകരണം. അപകടഭീഷണി രൂക്ഷമായ സാഹചര്യത്തിൽ, കെട്ടിടം ഉടൻ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിൽ വീണ്ടും ഔദ്യോഗികമായി നോട്ടീസ് പതിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































