ചിറ്റാരി മലയിലെ ഖനന പ്രവൃത്തി സമരക്കാർ വീണ്ടും തടഞ്ഞു; ചൊവ്വാഴ്ച ബഹുജനമാർച്ച്

ചിറ്റാരി മലയിലെ ഖനന പ്രവൃത്തി സമരക്കാർ വീണ്ടും തടഞ്ഞു; ചൊവ്വാഴ്ച ബഹുജനമാർച്ച്
ചിറ്റാരി മലയിലെ ഖനന പ്രവൃത്തി സമരക്കാർ വീണ്ടും തടഞ്ഞു; ചൊവ്വാഴ്ച ബഹുജനമാർച്ച്
Share  
എഴുത്ത്

News desk

2026 Nov 03, 09:00 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വാണിമേൽ: വാണിമേൽ മലയോര മേഖലയായ ചിറ്റാരിയിൽ ഖനന പ്രവൃത്തികൾ നടത്താനുള്ള നീക്കം നാട്ടുകാരുടെയും സമരസമിതിയുടെയും നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. പോലീസിന്റെ സംരക്ഷണയിൽ ഖനനം തുടരാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ക്വാറിയിലേക്ക് ബഹുജനമാർച്ച് നടത്താൻ സമരസമിതി തീരുമാനിച്ചു.


​തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ഖനന പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ചിറ്റാരി മലയിലെത്തിയത്. പ്രവൃത്തികൾ ആരംഭിക്കാൻ നീക്കം നടക്കുന്ന വിവരമറിഞ്ഞ് സമരക്കാരും പ്രദേശവാസികളും സ്ഥലത്ത് സംഘടിച്ചെത്തുകയായിരുന്നു.


​സമരക്കാർ ക്വാറി ഭൂമിയിലേക്ക് പ്രവേശിക്കുന്നത് ഗേറ്റിനു മുൻപിൽവെച്ച് പോലീസ് തടഞ്ഞെങ്കിലും, പോലീസിനെ വെട്ടിച്ച് ഉള്ളിൽ കടന്ന സമരക്കാർ പ്രവൃത്തികൾ പൂർണ്ണമായി തടഞ്ഞു. തുടർന്ന് പോലീസും സമരക്കാരും തമ്മിൽ നടന്ന ചർച്ചയെത്തുടർന്ന് ഖനന പ്രവൃത്തികൾ താത്കാലികമായി നിർത്തിവെച്ചു. എന്നാൽ കോടതി ഉത്തരവുള്ളതിനാൽ ഖനനത്തിന് പോലീസ് സംരക്ഷണം നൽകുമെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.


​ജനവാസകേന്ദ്രത്തോടും വനാതിർത്തിയോടും ചേർന്നുള്ള ചിറ്റാരി മലയിൽ വൻകിട ഖനനം നടത്താനുള്ള നീക്കത്തെ ശക്തമായി ചെറുത്തുതോൽപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണിയുള്ള ഈ പ്രദേശത്ത് ഖനനം ആരംഭിച്ചാൽ നിരവധി കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുമെന്നും, അതിനെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്നും ഡി.വൈ.എഫ്.ഐ. വ്യക്തമാക്കി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur