പേരാമ്പ്ര : നഗരത്തിലെ ഹോട്ടലുകളിലെ അമിത വിലവർധനയ്‌ക്കെതിരെ പേരാമ്പ്രയിൽ സർവകക്ഷി സമരസമിതി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംഘർഷം. പേരാമ്പ്ര ടൗൺഹാളിന് മുൻവശത്തുള്ള കൂൾബാറിന് മുന്നിൽ മുദ്രാവാക്യം വിളികളോടെ ആരംഭിച്ച പ്രതിഷേധം വ്യാപാരികളും എതിർത്തതോടെ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റത്തിലും ഉന്തുംതള്ളിലും കലാശിക്കുകയായിരുന്നു. പോലീസെത്തി ഇരുപക്ഷത്തിനും മധ്യത്തിൽ നിലയുറപ്പിച്ചാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്.
തുടർന്ന് വൈകീട്ട് എസ്.ഐ. സൗരവിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ചർച്ച നടത്തിയെങ്കിലും വില കുറയ്ക്കാൻ വ്യാപാരികൾ തയ്യാറാകാത്തതിനെ തുടർന്ന് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഇതോടെ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികൾ നഗരത്തിൽ പ്രകടനം നടത്തുകയും ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധയോഗം സംഘടിപ്പിക്കുകയും ചെയ്തു.
നേരത്തെ പേരാമ്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സർവകക്ഷി സമരസമിതി നവംബർ ഒന്നു മുതൽ സമരം പ്രഖ്യാപിച്ചത്. ചായക്കും കടികൾക്കും 12 രൂപയും ഊണിന് 60 രൂപയുമായി വില ഏകീകരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. അടുത്തിടെ ചായക്കും എണ്ണക്കടികൾക്കും 15 രൂപയായി വർധിപ്പിച്ചതിലും ബൈപ്പാസിലെ ചില കടകളിൽ അമിതവില ഈടാക്കുന്നതിലും ഉപഭോക്താക്കൾക്ക് കടുത്ത അമർഷമുണ്ട്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും രൂക്ഷമായ വിലക്കയറ്റം മൂലം ഹോട്ടൽ വിഭവങ്ങളുടെ വില വർധിപ്പിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






























































