ഇല്ലത്തുപാലം പൂർണമായും അടച്ചു: വലഞ്ഞ് യാത്രക്കാരും വ്യാപാരികളും

ഇല്ലത്തുപാലം പൂർണമായും അടച്ചു: വലഞ്ഞ് യാത്രക്കാരും വ്യാപാരികളും
ഇല്ലത്തുപാലം പൂർണമായും അടച്ചു: വലഞ്ഞ് യാത്രക്കാരും വ്യാപാരികളും
Share  
എഴുത്ത്

News desk

2026 Oct 30, 08:53 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: തൂൺ തകർന്ന് അപകടാവസ്ഥയിലായതിനെത്തുടർന്ന് ഇല്ലത്തുപാലത്തിലൂടെയുള്ള വാഹനയാത്ര പി.ഡബ്ല്യു.ഡി. പൂർണമായും നിരോധിച്ചു. ചോറോട്, ഏറാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വൈക്കിലശ്ശേരി-ഓർക്കാട്ടേരി റൂട്ടിലെ പ്രധാന പാലം അടച്ചതോടെ നൂറുകണക്കിന് യാത്രക്കാരും വിദ്യാർഥികളുമാണ് ദുരിതത്തിലായത്. എൻ.സി. കനാലിന് കുറുകെയുള്ള പാലത്തിന്റെ തൂണിന് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പി.ഡബ്ല്യു.ഡി. ഡിസൈൻ വിഭാഗം പരിശോധന നടത്തുകയും തുടര്‍ന്ന് പാലം പൂർണമായും അടച്ചിടാൻ തീരുമാനിക്കുകയുമായിരുന്നു. കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ താത്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്.


​പാലം അടച്ചതോടെ പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും യാത്രക്കാരും വലിയ പ്രതിസന്ധിയിലാണ്. ഓർക്കാട്ടേരിയിൽനിന്ന് വൈക്കിലശ്ശേരി, മലോൽമുക്ക് ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് ഇനി ദൂരം കൂടിയ ബദൽ മാർഗങ്ങളെ ആശ്രയിക്കേണ്ടിവരും. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പലരും ഈ റോഡാണ് തിരഞ്ഞെടുത്തിരുന്നത് എന്നതിനാൽ, വരും ദിവസങ്ങളിൽ ദേശീയപാതയിൽ തിരക്ക് വർധിക്കാനും ഇത് കാരണമാകും.


​അതേസമയം, പ്രശ്നപരിഹാരത്തിനായി പുതിയ പാലം നിർമിക്കാനുള്ള നടപടികൾ പി.ഡബ്ല്യു.ഡി. ആരംഭിച്ചിട്ടുണ്ട്. ഡിസൈൻ വിഭാഗം പുതിയ പാലത്തിന്റെ ഡ്രോയിങ് തയ്യാറാക്കിക്കഴിഞ്ഞു. എസ്റ്റിമേറ്റ് ഉടൻ പൂർത്തിയാക്കി ഭരണാനുമതിക്കായി സർക്കാരിലേക്ക് സമർപ്പിക്കുമെന്നും, എത്രയും വേഗം നിർമാണം ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്നും കെ.കെ. രമ എം.എൽ.എ. അറിയിച്ചു.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur