വടകര ലിങ്ക് റോഡ് ഇരുട്ടിൽ; സന്ധ്യ മയങ്ങിയാൽ തെരുവുവിളക്കുകൾ കത്തുന്നില്ല

വടകര ലിങ്ക് റോഡ് ഇരുട്ടിൽ; സന്ധ്യ മയങ്ങിയാൽ തെരുവുവിളക്കുകൾ കത്തുന്നില്ല
വടകര ലിങ്ക് റോഡ് ഇരുട്ടിൽ; സന്ധ്യ മയങ്ങിയാൽ തെരുവുവിളക്കുകൾ കത്തുന്നില്ല
Share  
എഴുത്ത്

News desk

2026 Oct 27, 09:10 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര : വടകര ലിങ്ക് റോഡിലെ തെരുവുവിളക്കുകൾ കത്താത്തതിനെ തുടർന്ന് സന്ധ്യ മയങ്ങുന്നതോടെ പ്രദേശം പൂർണമായും ഇരുട്ടിൽ മുങ്ങുന്നു. രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന വാഹനങ്ങളുടെ വെളിച്ചവും സമീപത്തെ ഏതാനും കടകളിൽ നിന്നുള്ള വെളിച്ചവും മാത്രമാണ് നിലവിൽ ഈ ഭാഗത്തുള്ളത്. സാംസ്‌കാരികചത്വരത്തിന് സമീപത്തുനിന്നും ലിങ്ക് റോഡ് ആരംഭിക്കുന്ന കുറച്ചുഭാഗത്തു മാത്രമാണ് കടകളുള്ളത്. രാത്രി വൈകി ഈ കടകൾ അടയ്ക്കുന്നതോടെ വഴിനടക്കാൻ പോലും സാധിക്കാത്ത വിധം ഭീതിജനകമായ അവസ്ഥയാണ് ഇവിടെയുള്ളത്.


​പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായത് സ്ഥിതി കൂടുതൽ അപകടകരമാക്കുന്നു. ലിങ്ക് റോഡിൽ ഇരുഭാഗത്തും നടപ്പാതയുള്ളതിനാൽ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് രാവിലെ പ്രഭാതനടത്തത്തിനായി ഈ വഴി തിരഞ്ഞെടുക്കുന്നത്. എന്നാൽ വെളിച്ചമില്ലാത്തതിനാൽ നായകൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് ആൾക്കാർക്ക് തിരിച്ചറിയാൻ സാധിക്കുന്നത്. ഇതിനുപുറമേ, വിവിധ ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ ലിങ്ക് റോഡിൽ നിർത്തിയിടാറുള്ളതിനാൽ രാത്രി ഇവിടെ ബസ് കാത്തുനിൽക്കുന്ന യാത്രാക്കാരും ഇരുട്ട് കാരണം വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡിന്റെ ഒരുവശത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രികാലങ്ങളിൽ തനിയെ പോയി എടുക്കാൻ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഭയക്കുകയാണ്.


​അതേസമയം, വിളക്കുകളുടെ അറ്റകുറ്റപ്പണി കരാർ കാലാവധി അവസാനിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് വടകര നഗരസഭാ ചെയർമാൻ പി.കെ. ശശി അറിയിച്ചു. തെരുവുവിളക്കുകൾ നന്നാക്കുന്നതിനായി പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് അറ്റകുറ്റപ്പണി നടത്തി വെളിച്ചം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur