പേരാമ്പ്ര ബൈപ്പാസിന് സമീപത്തെ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു; പഞ്ചായത്തും റവന്യൂ വിഭാഗവും നടപടി ശക്തമാക്കുന്നു

പേരാമ്പ്ര ബൈപ്പാസിന് സമീപത്തെ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു; പഞ്ചായത്തും റവന്യൂ വിഭാഗവും നടപടി ശക്തമാക്കുന്നു
പേരാമ്പ്ര ബൈപ്പാസിന് സമീപത്തെ തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നു; പഞ്ചായത്തും റവന്യൂ വിഭാഗവും നടപടി ശക്തമാക്കുന്നു
Share  
എഴുത്ത്

News desk

2026 Oct 24, 08:22 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പേരാമ്പ്ര: നഗരമധ്യത്തിലെ ബൈപ്പാസ് റോഡിന്റെ സമീപമുള്ള തണ്ണീർത്തടങ്ങൾ അനധികൃതമായി മണ്ണിട്ടുനികത്തുന്ന സംഭവത്തിൽ കർശന നടപടിയുമായി ഭരണകൂടം. രാത്രികാലങ്ങളിലും അവധിദിവസങ്ങളിലും നടക്കുന്ന തണ്ണീർത്തട നികത്തലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിനോദ് പേരാമ്പ്ര മേഞ്ഞാണ്യം വില്ലേജ് ഓഫീസർ രാജീവനുമായി ചർച്ച നടത്തി.


​ഭൂമി തരംമാറ്റം ലഭിച്ച സ്ഥലമുടമകളും ആവശ്യമായ പെർമിറ്റുകളില്ലാതെ മണ്ണടിക്കുന്നതായി പരാതിയുണ്ട്. അനുമതിയില്ലാതെ മണ്ണടിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യൂ അധികൃതർ ഉറപ്പുനൽകി. ഇത്തരത്തിൽ നിയമവിരുദ്ധമായി മണ്ണടിച്ചവർക്ക് നോട്ടീസ് അയക്കാനും, നിക്ഷേപിച്ച മണ്ണ് തിരികെ എടുപ്പിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. വിഷയത്തിൽ കൊയിലാണ്ടി തഹസിൽദാർ, ആർ.ഡി.ഒ., കളക്ടർ എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകും.


​പഞ്ചായത്ത് വൈസ് പ്രസിഡന്റ് എടത്തുംകര ഇബ്രായി, പഞ്ചായത്ത് സെക്രട്ടറി ജെ.ആർ. അബ്ദുള്ള മിഥുാജ്, സ്ഥിരംസമിതി ചെയർപേഴ്‌സൺമാരായ ആർ.കെ. രജീഷ് കുമാർ, വി.കെ. നാസിദ, മെമ്പർമാരായ കെ.എം. ശ്രീനിവാസൻ, കെ.പി. യൂസഫ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ഇതിനിടെ വെള്ളിയാഴ്ച വില്ലേജ് ഓഫീസർ മണ്ണിട്ടുനികത്തിയ സ്ഥലങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി. പരിശോധനയിൽ ഒരിടത്ത് തരംമാറ്റിയ ഭൂമിയാണ് നികത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആർ.ഡി.ഒ. ഓഫീസിൽനിന്ന് തരംമാറ്റാനുള്ള അപേക്ഷ തള്ളിയതിനെത്തുടർന്ന് കളക്ടർക്ക് അപ്പീൽ നൽകിയാണ് ഇവിടെ തരംമാറ്റം അനുവദിച്ചുകിട്ടിയതെന്നാണ് വിവരം. ഈ സ്ഥലത്ത് മണ്ണിട്ടുനികത്തിയത് സംബന്ധിച്ച് തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. ബൈപ്പാസ് റോഡിന് സമീപം മറ്റൊരിടത്തും മണ്ണിട്ട സംഭവത്തിൽ അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.


​കുറെക്കാലമായി കൃഷിചെയ്യാതിരുന്ന തണ്ണീർത്തട, വയൽ പ്രദേശങ്ങളിലൂടെ 2023-ലാണ് ബൈപ്പാസ് റോഡ് നിർമ്മിച്ചത്. റോഡ് വന്നതോടെ പ്രദേശത്ത് സ്ഥലവിലയിൽ വലിയ വർധനവുണ്ടായി. തുടർന്ന് സ്ഥലം നികത്തിയെടുത്ത് പ്ലോട്ടുകളാക്കി മാറ്റി ഉയർന്ന വിലയ്ക്ക് വിൽക്കാൻ ചില സംഘങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനുമുമ്പ് ചിലയിടങ്ങളിൽ അനധികൃതമായി അടയിട്ട മണ്ണ് എടുത്തുമാറ്റാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അത് പൂർണ്ണമായി നടപ്പാക്കാൻ റവന്യൂ വിഭാഗത്തിന് സാധിച്ചിരുന്നില്ല.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur