കൊടിയത്തൂർ: കായികമേളകൾ, കായിക പരിശീലനങ്ങൾ, ചെറുവാടി ഫെസ്റ്റ്, ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ സാംസ്കാരിക പരിപാടികൾ, വിവിധ ഉത്സവങ്ങളുടെയും സമ്മേളനങ്ങളുടെയും ഘോഷയാത്രകൾ തുടങ്ങി നിരവധിയായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവന്ന ഖിലാഫത്ത് മിനി സ്റ്റേഡിയത്തിന്റെ നവീകരണപ്രവൃത്തി ഉടൻ പുനരാരംഭിക്കണമെന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്റ്റേഡിയത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
നവീകരണപ്രവൃത്തി തുടങ്ങിയതുമുതൽ സ്റ്റേഡിയം ഉപയോഗിക്കാൻപറ്റാത്ത നിലയിലാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി പ്രവൃത്തി പൂർണ്ണമായും നിലച്ചുകിടക്കുകയാണ്. സ്റ്റേഡിയം നവീകരണം മുടങ്ങി ഉപയോഗശൂന്യമായി കിടക്കുന്ന വിഷയം കഴിഞ്ഞദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
സ്റ്റേഡിയത്തിന്റെ നവീകരണം അനിശ്ചിതമായി നീണ്ടുപോകുന്നത് കായികപ്രേമികളിലും നാട്ടുകാരിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അതിനാൽ പ്രവൃത്തികൾ അടിയന്തരമായി പുനരാരംഭിക്കണമെന്നും നാടിന്റെ പൊതുവായ ഈ ആവശ്യത്തിനായി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും കൂട്ടായ്മ അഭ്യർത്ഥിച്ചു.
ജനകീയ കൂട്ടായ്മ പ്രവർത്തകരായ ജമാൽ ചെറുവാടി, ഹസ്സൻ ചെറുവാടി, റഹീം കണിച്ചാടിക്കുയ്യിൽ, ഷറഫലി പുത്തലത്ത്, ഷൈബിൻ പൊറ്റമ്മൽ, സലാഹുദ്ദീൻ വേണയിക്കോട്, അസ്കർ കൊട്ടുപുറത്ത്, അസ്സു കണിച്ചാടി, ഇബ്രാഹിം, അഷ്റഫ് കൊളക്കാടൻ, സലീം കുറുവാടങ്ങൽ, ഇർഷാദ്, കണ്ണൻ ചെറുവാടി, സി.വി. ലുക്കുമാൻ, നിയാസ് ചെറുവാടി എന്നിവർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group






























































