ഇല്ലത്ത് പാലത്തിന്റെ തകർന്ന തൂൺ യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു; ഡിസൈൻ വിങ് 28-ന് പരിശോധന നടത്തും

ഇല്ലത്ത് പാലത്തിന്റെ തകർന്ന തൂൺ യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു; ഡിസൈൻ വിങ് 28-ന് പരിശോധന നടത്തും
ഇല്ലത്ത് പാലത്തിന്റെ തകർന്ന തൂൺ യാത്രക്കാരെ ആശങ്കയിലാഴ്ത്തുന്നു; ഡിസൈൻ വിങ് 28-ന് പരിശോധന നടത്തും
Share  
എഴുത്ത്

News desk

2026 Oct 24, 08:19 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: തൂൺ തകർന്ന് അപകടാവസ്ഥയിലായ ചോറോട്-ഏറാമല പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇല്ലത്ത് പാലത്തിലൂടെയുള്ള യാത്ര വലിയ ആശങ്കയുണർത്തുന്നു. വൈക്കിലശ്ശേരി-ഓർക്കാട്ടേരി റോഡിലെ ഈ പ്രധാന പാലത്തിന്റെ ഒരുവശത്തെ കരിങ്കൽത്തൂൺ തകർന്നിട്ട് ദിവസങ്ങളായി. ഇതിനുശേഷം ഭാരംകയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഇതുവഴി പോകുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും തൂണിന്റെ ബാക്കിഭാഗവും അടർന്നുനിൽക്കുന്നത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. തൂൺ തകർന്നാൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കും.


​ദേശീയപാതയിലെ ചോറോടുനിന്ന് ചേന്ദമംഗലം-മലോൽമുക്ക്-വൈക്കിലശ്ശേരി വഴി ഒട്ടേറെ വാഹനങ്ങൾ ഓർക്കാട്ടേരിയിലേക്ക് പോകുന്നത് ഇതുവഴിയാണ്. കൂടാതെ, വൈക്കിലശ്ശേരി റോഡ്-കുരിക്കിലാട് വഴിയും വാഹനങ്ങൾ എത്താറുണ്ട്. ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ഓർക്കാട്ടേരി, നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിലേക്ക് പോകേണ്ട പലരും വടകരയിൽനിന്ന് ഇതുവഴിയാണ് ഓർക്കാട്ടേരിയിലേക്ക് കയറുന്നത്. തിരിച്ചും ഒട്ടേറെ വാഹനങ്ങൾ വടകരയിലേക്ക് പോകും. ചിലസമയങ്ങളിൽ സ്വകാര്യബസുകൾവരെ പോയിരുന്നുവെന്നും ചരക്കുലോറികൾ പോകുന്നതും പതിവായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.


​നടക്കുതാഴ-ചോറോട് കനാലിന് കുറുകേയുള്ള പാലത്തിന്റെ ഒരുവശത്തെ കരിങ്കൽത്തൂണിന്റെ ഭാഗം ഇപ്പോൾ തകർന്നുവീണനിലയിലാണ്. ഇതിൽ വിള്ളലുണ്ടെന്നും തൂൺ തകർന്നാൽ പാലം അപകടാവസ്ഥയിലാകുമെന്നും ഏറെക്കാലം മുൻപുതന്നെ പി.ഡബ്ല്യു.ഡി. അധികൃതർക്കുൾപ്പെടെ അറിയാമായിരുന്നെങ്കിലും പ്രശ്നപരിഹാരത്തിന് കൃത്യമായ നടപടി സ്വീകരിച്ചിരുന്നില്ല.


റോഡ് നവീകരിച്ചെങ്കിലും പാലം ഇതിൽ ഉൾപ്പെട്ടിരുന്നില്ല. ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് കുട്ടികൾ ദിവസവും പോകുന്ന റോഡായതുകൊണ്ടുതന്നെ രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. ഭാരംകയറ്റിയതും വലുതുമായ വാഹനങ്ങൾക്ക് പാലത്തിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് പി.ഡബ്ല്യു.ഡി. മുന്നറിയിപ്പുബോർഡ് സ്ഥാപിച്ചിട്ടുണ്ട്.


​എങ്കിലും പാലം പുതുക്കിപ്പണിയുന്നതിനായി പി.ഡബ്ല്യു.ഡി. നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രൊപ്പോസൽ നൽകിയിട്ടുണ്ടെന്നും മണ്ണുപരിശോധന പൂർത്തിയായെന്നും അധികൃതർ അറിയിച്ചു. പാലത്തിന്റെ രൂപകല്പനയ്ക്കായി ഡിസൈൻ വിഭാഗത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസൈൻ വിങ് ഉദ്യോഗസ്ഥർ 28-ന് സ്ഥലത്തെത്തി പരിശോധന നടത്തും. ഡ്രോയിങ് കിട്ടിയാൽ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്ക് നൽകാൻ സാധിക്കുമെന്ന് പി.ഡബ്ല്യു.ഡി. അധികൃതർ വ്യക്തമാക്കി. സംഘത്തിന്റെ സന്ദർശനത്തിനുശേഷം എന്തെങ്കിലും താത്കാലിക പരിഹാരനടപടി സ്വീകരിക്കാൻ കഴിയുമോ എന്നും പരിശോധിക്കും.

MANNAN
ayur
ayur
wall
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
MN
ayur

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w
ayur manthra
ayur