കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ കാട്ടാനശല്യത്തിനും കാട്ടുപന്നി ഭീഷണിക്കും പരിഹാരമാകുന്നില്ല. ബുധനാഴ്‌ച രാത്രിയും മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശമാണ് വരുത്തിവെച്ചത്. മരോട്ടിക്കുഴി ജോയിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാന വാഴകളും കവുങ്ങുകളും പിഴുതെറിഞ്ഞ് നശിപ്പിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഓട്ടപ്പാലം മേഖലയിലും പരിസരപ്രദേശങ്ങളിലും കാട്ടാനകൾ പതിവായി ഇറങ്ങുന്നുണ്ട്. പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. തുടർച്ചയായി വൻ കൃഷിനാശമുണ്ടാകുന്ന സാഹചര്യത്തിൽ മേഖലയിൽ സോളാർ തൂക്കുവേലി യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
അതിനിടെ, കക്കയം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനച്ചടങ്ങിൽ വന്യമൃഗശല്യം കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഔദ്യോഗികമായി ഉന്നയിച്ചു. കേരള ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടകനായ ചടങ്ങിൽ, ദിനംപ്രതി വർധിച്ചുവരുന്ന കാട്ടാനശല്യം തടയാൻ അടിയന്തരമായി ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് സ്വാഗത പ്രസംഗത്തിനിടെ പ്രസിഡന്റ് ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ മലയോര കർഷകർക്കൊപ്പമാണെന്നും വിഷയം പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളിലേക്കും സർക്കാർ കടന്നിട്ടുണ്ടെന്നും മന്ത്രി മറുപടി നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































