തോന്നുമ്പോൾ പൈപ്പിടും, തോന്നുമ്പോൾ നിർത്തും: ജൽജീവൻ പദ്ധതിയിലെ അശാസ്ത്രീയ പ്രവൃത്തി കാരണം മേമുണ്ട-അമരാവതി റോഡിൽ തീരാദുരിതം

തോന്നുമ്പോൾ പൈപ്പിടും, തോന്നുമ്പോൾ നിർത്തും: ജൽജീവൻ പദ്ധതിയിലെ അശാസ്ത്രീയ പ്രവൃത്തി കാരണം മേമുണ്ട-അമരാവതി റോഡിൽ തീരാദുരിതം
തോന്നുമ്പോൾ പൈപ്പിടും, തോന്നുമ്പോൾ നിർത്തും: ജൽജീവൻ പദ്ധതിയിലെ അശാസ്ത്രീയ പ്രവൃത്തി കാരണം മേമുണ്ട-അമരാവതി റോഡിൽ തീരാദുരിതം
Share  
എഴുത്ത്

News desk

2026 Oct 23, 08:58 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: വില്യാപ്പള്ളി പഞ്ചായത്തിലെ അമരാവതി-മേമുണ്ട കീഴൽമുക്ക് റോഡിൽ ഒന്നരവർഷമായിട്ടും ജൽജീവൻ പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയാകാത്തത് ജനങ്ങളെ തീരാദുരിതത്തിലാക്കുന്നു. പ്രവൃത്തി തുടങ്ങിയത് മുതൽ കരാറുകാർ തോന്നുന്ന സമയത്ത് റോഡ് കുഴിച്ച് പൈപ്പിടുകയും തോന്നുമ്പോൾ നിർത്തിവെക്കുകയുമാണ് ചെയ്യുന്നത്. സ്വതവേ തകർന്നുകിടക്കുന്ന റോഡിൽ പൈപ്പിടാൻ കുഴിയെടുത്തതോടെ ഇതുവഴിയുള്ള യാത്ര തീർത്തും ദുസ്സഹമായി.

​ദിവസങ്ങളോളം മഴ മാറിനിന്ന സമയത്തൊന്നും റോഡ് കുഴിക്കാതെ കഴിഞ്ഞദിവസങ്ങളിൽ മഴ തുടങ്ങിയശേഷമാണ് ഇവിടെ പണി പുനരാരംഭിച്ചത്.


ഇതിൽ എസ്.എൻ.ഡി.പി. ഓഫീസിന് സമീപത്തെ പ്രവൃത്തിമൂലം വാഹനഗതാഗതവും കാൽനടയാത്രയും പൂർണ്ണമായും നിലച്ചു. കുഴിയെടുത്ത മണ്ണും ചെളിയും റോഡിലിട്ടതും മഴയിൽ ചെളിവെള്ളം റോഡാകെ പരന്നൊഴുകിയതും യാത്രക്കാരെ വല്ലാതെ പ്രയാസപ്പെടുത്തി. മേമുണ്ട എച്ച്.എസ്.എസ്., എം.ഇ.എസ്. കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് കുട്ടികൾ നടന്നുപോകുന്ന വഴിയാണിത്. പ്രദേശവാസികളായ ഒട്ടേറെ കുടുംബങ്ങളും സ്കൂൾവിദ്യാർഥികളും കടുത്ത പ്രയാസത്തിലാണ് യാത്ര ചെയ്യുന്നത്. ഇതിനിടെ കുഴിയെടുക്കുന്ന സമയത്ത് ജലനിധിപദ്ധതിയുടെ പൈപ്പ് പൊട്ടിയതോടെ പ്രദേശത്തെ കുടിവെള്ള വിതരണവും നിലച്ചു.


​നാലുമാസം മുൻപ് പൈപ്പിടുന്നതിനിടെ തകർന്ന പ്രദേശവാസിയുടെ മതിൽ പുനർനിർമിക്കാത്തതിനെച്ചൊല്ലി ബുധനാഴ്ച നാട്ടുകാർ ചോദ്യംചെയ്തതോടെ കരാറുകാർ പണി നിർത്തി മടങ്ങിയിരുന്നു. തുടർന്ന് വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റും ഇടപെട്ടതിനെത്തുടർന്നാണ് വ്യാഴാഴ്‌ച ഉച്ചയോടെ പണി വീണ്ടും തുടങ്ങിയത്. 2025 മാർച്ച് 15-നാണ് ഇവിടെ പൈപ്പിടൽ തുടങ്ങിയത്. തുടർച്ചയായി പ്രവൃത്തി നടത്താതെ അവിടവിടെയായി കുറച്ചുഭാഗങ്ങൾ ഒഴിച്ചിട്ടാണ് പൈപ്പിട്ടത്.


​പി.എം.ജി.എസ്.വൈ. പദ്ധതിയിൽ നവീകരിക്കുന്ന റോഡിൽ പൈപ്പിട്ട ഭാഗം പുനരുദ്ധരിക്കാനുള്ള ഫണ്ട് ഏപ്രിലിൽ ജലഅതോറിറ്റി പി.എം.ജി.എസ്.വൈ. വിഭാഗത്തിന് നൽകിയിട്ടുണ്ടെങ്കിലും പൈപ്പിടൽ പൂർത്തിയാകാത്തതിനാൽ പ്രവൃത്തി ടെൻഡർ ചെയ്യാനായിട്ടില്ല. പൈപ്പിട്ടശേഷം ജി.എസ്.ബി.യിട്ട് പുനരുദ്ധരിച്ചാൽ മാത്രമേ പ്രധാന പ്രവൃത്തി തുടങ്ങാനാകൂ. പൈപ്പിടുന്ന ഡയഗ്രത്തിൽ വ്യത്യാസമുള്ളതിനാൽ പൈപ്പിടൽ പൂർത്തിയായ ശേഷമേ ടെൻഡർ ചെയ്യൂ എന്നാണ് പി.എം.ജി.എസ്.വൈ. അധികൃതരുടെ തീരുമാനം. ജൽജീവൻ പൈപ്പിടൽ വൈകുന്നതിനനുസരിച്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തിയും ഇനിയും അനന്തമായി നീളുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

MANNAN
VAIDU
b
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w