വടകര: പൂവാടൻ ഗേറ്റ് അടിപ്പാതയുടെ അനുബന്ധറോഡിൽ മേൽക്കൂര നിർമാണം ആരംഭിച്ചു. അടിപ്പാതയിൽ രൂക്ഷമായ വെള്ളക്കെട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. പ്രദേശത്ത് ശക്തമായ ഉറവയുണ്ടെങ്കിലും മേൽക്കൂര നിർമിക്കുന്നതിലൂടെ മഴവെള്ളം നേരിട്ട് അടിപ്പാതയിലേക്ക് പതിക്കുന്നത് തടയാനും ഒഴുക്കി വിടാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ പലപ്പോഴും മഴക്കാലത്ത് ഇതുവഴി യാത്ര തടസ്സപ്പെടുന്ന സ്ഥിതിയാണുള്ളത്.
നേരത്തേയുള്ള എസ്റ്റിമേറ്റിൽ മേൽക്കൂര ഉൾപ്പെടുത്തിയിരുന്നെങ്കിലും അടിപ്പാത നിർമാണത്തിലെ അധികച്ചെലവ് കാരണം മേൽക്കൂരയും വൈദ്യുതീകരണവും ഒഴിവാക്കുകയായിരുന്നു. അടിപ്പാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഓട്ടോമാറ്റിക് പമ്പിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും ഇത് പരാജയപ്പെടാറുണ്ട്. വെള്ളം ഒഴിവാക്കുന്നതിനായി സമീപത്ത് ഒരു കിണർ നിർമിച്ച്, അതിലെ വെള്ളം നിശ്ചിത ലെവൽ എത്തുമ്പോൾ ഓട്ടോമാറ്റിക്കായി പമ്പ് ചെയ്ത് സമീപത്തെ ഓവുചാലിലേക്ക് ഒഴുക്കിവിടുന്ന രീതിയാണ് നടപ്പിലാക്കിയിരുന്നത്.
എന്നാൽ അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കൂടുതലായതിനാലും കടുത്ത ഉറവയുള്ളതിനാലും പമ്പിങ് ശേഷിയേക്കാൾ കൂടുതൽ വെള്ളമെത്തിയാൽ സ്ഥിതി രൂക്ഷമാകും. കൂടാതെ വൈദ്യുതി തടസ്സമുണ്ടായാൽ പെട്ടെന്ന് തന്നെ പാതയിൽ വെള്ളം ഉയരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് അനുബന്ധ റോഡിൽ നിന്നുള്ള മഴവെള്ളത്തിന്റെ ഒഴുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മേൽക്കൂര സ്ഥാപിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



























































