കുട്ടോത്ത് വിളകൾ നശിപ്പിച്ച് കാട്ടുപന്നികൾ; കർഷകർ ദുരിതത്തിൽ

കുട്ടോത്ത് വിളകൾ നശിപ്പിച്ച് കാട്ടുപന്നികൾ; കർഷകർ ദുരിതത്തിൽ
കുട്ടോത്ത് വിളകൾ നശിപ്പിച്ച് കാട്ടുപന്നികൾ; കർഷകർ ദുരിതത്തിൽ
Share  
എഴുത്ത്

News desk

2026 Oct 19, 09:27 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ചെറുവണ്ണൂർ: ചെറുവണ്ണൂർ പഞ്ചായത്തിലെ കുട്ടോത്ത് ആറാം വാർഡിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. പ്രദേശത്ത് പന്നികൾ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.


​പ്രദേശത്തെ പ്രധാന കാർഷികവിളകളും വിവിധ ഇടവിളകൃഷികളുമാണ് ദിനംപ്രതി കാട്ടുപന്നികൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പി രയരോത്ത് കുന്നുമ്മൽ, ആർ.കെ. മീനാക്ഷി, വി.പി. നാരായണൻ, ടി.ആർ.കെ. സുരേഷ്, ആർ.കെ. പോക്കർ, ടി.എം. മൊയ്തി, ടി. അബ്‌ദുള്ള, കിഴക്കയിൽ അബ്ദുള്ള തുടങ്ങിയ കർഷകരുടെ കൃഷികളാണ് അടുത്തിടെയായി നശിച്ചത്.


​പഞ്ചായത്തിൽ ഷൂട്ടറുടെ സേവനം ലഭ്യമാണെങ്കിലും ഇവയെ കൃത്യസമയത്ത് കണ്ടെത്തി വെടിവെക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയിടങ്ങൾക്ക് സമീപത്തെ കാടുകൾ വെട്ടിമാറ്റി കാട്ടുപന്നികളുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കിയാൽ ഈ ശല്യത്തിന് പരിഹാരം കാണാനാകുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. കാട്ടുപന്നി നാശനഷ്ടം വരുത്തിയ കൃഷിയിടങ്ങൾ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഇ.പി. സജീവൻ നേരിട്ടെത്തി സന്ദർശിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w