പയ്യോളി: മണിയൂരിലെ പോക്സോ കേസ് പ്രതി വടകര ബാങ്ക് റോഡ് സ്വദേശി ചങ്ങരോത്ത് റഫീഖിനെ പോലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് കർമസമിതി നടത്തിയ പയ്യോളി പോലീസ് സ്റ്റേഷൻ മാർച്ചിൽ കടുത്ത സംഘർഷം. സ്റ്റേഷന് മുന്നിലെ സർവീസ് റോഡിൽ ബാരിക്കേഡുകൾ ഉയർത്തി സമരക്കാരെ പോലീസ് തടഞ്ഞെങ്കിലും, അത് മറികടന്ന് പ്രതിഷേധക്കാർ പോലീസ് സ്റ്റേഷൻ മുറ്റത്തേക്ക് ഇരച്ചുകയറി.
ഇതിനിടെ ആദ്യം സ്റ്റേഷൻ വളപ്പിൽ പ്രവേശിച്ച ഭാരവാഹിയെ പോലീസ് പിടികൂടി അകത്തേക്ക് കൊണ്ടുപോയത് വലിയ ബഹളത്തിനും രൂക്ഷമായ വാക്കുതർക്കത്തിനും വഴിവെച്ചു. തുടർന്ന് സമരക്കാർ സ്റ്റേഷൻ മുറ്റത്ത് കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധം ശക്തമാക്കിയതോടെ പോലീസിന് ഇയാളെ വിട്ടയക്കേണ്ടിവന്നു. ഒടുവിൽ പ്രതിയുടെ ജാമ്യം റദ്ദാക്കാനായി കൊയിലാണ്ടി പോക്സോ കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്ന് പോലീസ് ഔദ്യോഗികമായി അറിയിച്ചതോടെയാണ് സ്ഥലത്തെ സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്.
പ്രതിഷേധമാർച്ച് മണിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹബാസ് ജുന ഉദ്ഘാടനം ചെയ്തു. പി. സബീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ടി.കെ. മുഹമ്മദലി, അഹമ്മദ് സ്വാലിഹ്, പി.കെ.കെ. അബ്ദുള്ള, സി.കെ. അബദുള്ള, കെ.കെ. നവാസ്, കെ. മഹേഷ്, പഞ്ചായത്ത് അംഗങ്ങളായ ടി. ജസീല, അഫ്സത്ത്, എ.വി. വിമേഷ്, വി.ടി. രാജേഷ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































