സിസിടിവി തെളിവുകളുണ്ടായിട്ടും പ്രതികൾ പുറത്ത്; ഹാഷിറിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാട് ആശങ്ക ഉണ്ടാക്കുന്നത് എസ്ഡിപിഐ

സിസിടിവി തെളിവുകളുണ്ടായിട്ടും പ്രതികൾ പുറത്ത്; ഹാഷിറിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാട് ആശങ്ക ഉണ്ടാക്കുന്നത് എസ്ഡിപിഐ
സിസിടിവി തെളിവുകളുണ്ടായിട്ടും പ്രതികൾ പുറത്ത്; ഹാഷിറിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിലപാട് ആശങ്ക ഉണ്ടാക്കുന്നത് എസ്ഡിപിഐ
Share  
എഴുത്ത്

News desk

2026 Oct 14, 01:18 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

അഴിയൂർ: ആൾക്കൂട്ട വിചാരണയ്ക്കും ആക്രമണത്തിനും ഇരയായി മാനസികമായി തകർന്ന അഴിയൂരിലെ യുവാവ് ഹാഷിർ (33 വയസ്സ് ) ജീവനൊടുക്കിയിട്ട് ഒരു മാസമാകുന്നു കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാത്ത പോലീസ് നടപടിക്കെതിരെയും,സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കാത്ത പോലീസ് നിലപാട് ആശങ്ക ഉണ്ടാക്കുന്നു എന്ന് എസ്ഡിപിഐ.


2026 സെപ്റ്റംബർ 19-ന് രാത്രി ഏകദേശം 10:30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ജോലി ചെയ്യുന്ന കട അടച്ച് ഇറങ്ങാൻ നിൽക്കുകയായിരുന്ന ഹാഷിറിനെ ഏഴംഗ സംഘം കടയുടെ പിറകിലേക്ക് വിളിച്ചുകൊണ്ടുപോയി ആൾക്കൂട്ട വിചാരണ നടത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു സംഭവത്തിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

ആക്രമണത്തിനും അപമാനത്തിനും പിന്നാലെ മാനസികമായി തകർന്ന ഹാഷിറിനെ പിറ്റേന്ന് സെപ്റ്റംബർ 20-ന് രാവിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഹാഷിറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഗൗരവമായി അന്വേഷിക്കുകയും ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും വേണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.


ജീവിതത്തിൽ ഒരു പെറ്റിക്കേസിൽ പോലും ഉൾപ്പെട്ടിട്ടില്ലാത്ത,നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു ഹാഷിറെന്ന് കുടുംബവും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. ഇത്തരമൊരു യുവാവിന് നേരെയുണ്ടായ ആക്രമണവും തുടർന്നുണ്ടായ മരണവും ഗൗരവത്തോടെ കാണേണ്ട പോലീസ്,പ്രതികൾക്കെതിരെ നിസാര വകുപ്പുകൾ മാത്രം ചുമത്തി കേസ് ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും

സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രം ചുമത്തുന്നത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കുമെന്നും ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾക്ക് പ്രോത്സാഹനമാകുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.സംഭവത്തിലെ മുഴുവൻ സാഹചര്യങ്ങളും പരിശോധിച്ച് സദാചാര ആൾക്കൂട്ട വിചാരണയും,ആത്മഹത്യാ പ്രേരണ,കൊലപാതകം ഉൾപ്പെടെയുള്ള ബാധകമായ കർശന വകുപ്പുകൾ ചേർക്കണമെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വാർത്താസമ്മേളനത്തിൽ നേതാക്കൾ ആവശ്യപ്പെട്ടു.


ഹാഷിറിന്റെ നിരാലംബരായ കുടുംബത്തിന് നീതി ഉറപ്പാക്കാൻ പോലീസ് അടിയന്തരമായി ഇടപെടണം. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്ഡിപിഐ നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല, മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സൈനുദ്ദീൻ എ.കെ. എന്നിവർ പങ്കെടുത്തു. മരണപ്പെട്ട ഹാഷിറിന്റെ പിതാവ് ഇബ്രാഹിം,ഹാഷിറിന്റെ അനുജൻ ഫാഷിദ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് കുടുംബത്തിന്റെ നീതിക്കായുള്ള ആവശ്യം ഉന്നയിച്ചു

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w