മേപ്പയ്യൂർ: 2000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് ചാർജ് ചുമത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പതിനഞ്ചാം തീയതി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി മേപ്പയ്യൂരിലും പേരാമ്പ്രയിലും പന്തംകൊളുത്തി പ്രകടനം നടത്തി.
മേപ്പയ്യൂരിൽ നടന്ന പ്രകടനം ഏകോപനസമിതി ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ കമ്മന ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത്, യൂത്ത് വിങ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് മേപ്പയ്യൂർ, ദിവാകരൻ നായർ, പത്മനാഭൻ പത്മശ്രീ, ബാബു മലയിൽ, ടി.കെ. സത്യൻ, നിസാം, രാഗേഷ് പവർപ്പസ്, എ.ടി.സി. സിറാജ്, എ.കെ. റിനീഷ്, വനിതാ വിങ് ജില്ലാ സെക്രട്ടറി റുബീന അഷ്റഫ്, എ.കെ. രമ്യ, ഷിജില തുടങ്ങിയവർ നേതൃത്വം നൽകി.
പേരാമ്പ്രയിൽ ഏകോപനസമിതി ജില്ലാ ട്രഷറർ സുരേഷ് ബാബു കൈലാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബഷീർ പരിയാരത്ത്, ട്രഷറർ മുനീർ അർശ്, വർക്കിങ് പ്രസിഡന്റ് ഒ.പി. മുഹമ്മദ്, മണ്ഡലം പ്രസിഡന്റ് ഷെരീഫ് പിക്കിലോട്, സാജിദ് ഉരാളത്ത്, സി.എം. അഹമ്മദ് കോയ, സന്ദീപൻ കോരൻകണ്ടി, വി.പി. സുരേഷ്, വി.എൻ. നൗഫൽ, എൻ.കെ. മുസ്തഫ, ചന്ദ്രൻ ഭാരത്, ശിവൻ ശിവശക്തി, വിജയലക്ഷ്മി നമ്പ്യാർ, ഫിറോസ് കല്ലാട്ട്, ജലജ ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്ത് ജോയിൻ ചെയ്താലും .
Join WhatsApp Group





























































