വടകര : ന്യൂഡൽഹി ജന്തർമന്തറിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്ത സി.പി.എം. നേതാക്കൾക്കെതിരെ ഡൽഹി പോലീസ് നടത്തിയ അനാവശ്യ അതിക്രമത്തിലും അറസ്റ്റിലും പ്രതിഷേധിച്ച് നാടെങ്ങും പ്രകടനങ്ങളും യോഗങ്ങളും നടന്നു.
സി.പി.എം. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര നഗരത്തിൽ വൻ പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.കെ. ദിവാകരൻ, എം. നാരായണൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. കെ. പുഷ്പജ, കെ.പി. ബിന്ദു, പി.സി. സുരേഷ്, പി.കെ. കൃഷ്ണദാസ്, ടി.സി. രമേശൻ തുടങ്ങിയ നേതാക്കൾ പ്രകടനത്തിന് നേതൃത്വം നൽകി. ഇതിനുപുറമെ, സി.ഐ.ടി.യു. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നു. ഏരിയ പ്രസിഡന്റ് വേണു കക്കട്ടിൽ, സെക്രട്ടറി വി.കെ. വിനു എന്നിവർ ഇതിന് നേതൃത്വം നൽകി. സി.ഐ.ടി.യു., കർഷകത്തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക്കൽ, വില്ലേജ്, മേഖലാ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവും കോലം കത്തിക്കലും തെരുവുയോഗങ്ങളും അരങ്ങേറി.
എടച്ചേരി: ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുത്ത സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള സമരക്കാരെ അകാരണമായി കസ്റ്റഡിയിലെടുത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പുതിയങ്ങാടിയിൽ സി.പി.എം. പ്രവർത്തകർ പ്രകടനം നടത്തി. തുടർന്ന് ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗം ടി.വി. ഗോപാലൻ, യു.കെ. ബാലൻ, പി. ഹരീന്ദ്രൻ, എം.എം. അശോകൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
കക്കട്ടിൽ: കക്കട്ടിൽ സി.പി.എം. ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലും പ്രതിഷേധ പ്രകടനം നടന്നു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. കെ.കെ. ദിനേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഹമ്മദ് കക്കട്ടിൽ, ജൂലിയസ് മിർഷാദ്, അജിത നടേമ്മൽ, രാധിക ചിറയിൽ, വി.ആർ. വിജിത്ത് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































