ഓർക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി ടൗണിലെ പ്രധാന ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപമുള്ള മൂന്നുനില കെട്ടിടത്തിൽ വൻ തീപ്പിടിത്തം. വ്യാഴാഴ്‌ച രാത്രി 8.30-ഓടെയാണ് സംഭവം. കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് അല്പസമയത്തിനുള്ളിൽ തീ പടരുകയായിരുന്നു. സംഭവസമയത്ത് കെട്ടിടത്തിലെ സ്ഥാപനങ്ങളെല്ലാം പൂട്ടിയ നിലയിലായിരുന്നതിനാൽ വലിയൊരു ആളപായം ഒഴിവായി. ഷോട് സർക്കിറ്റാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൻ തീപ്പിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് കണക്കാക്കുന്നത്. ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി പത്തുമണിയോടെയാണ് തീ കൂടുതൽ ഇടങ്ങളിലേക്ക് പടരാതെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
ഓർക്കാട്ടേരി സ്വദേശി എരോത്ത് യൂനസിന്റെ ഉടമസ്ഥതയിലുള്ളതാണ് തീപ്പിടിത്തമുണ്ടായ ഈ കെട്ടിടം. ഏറാമല ബാങ്കിൻ്റെ നീതി മെഡിക്കൽ സ്റ്റോർ, ഇവ ബ്രൈഡ് ഫാൻസി സ്റ്റോർ, ടോയ് മാൾ, കോട്ടക്കൽ ആര്യവൈദ്യശാല, ഫ്രൂട്ട്സ് സ്റ്റാൾ തുടങ്ങി ഏഴു സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം കടകളിലും തീ വൻ നാശം വിതച്ചു.
തീപ്പിടിത്ത വിവരമറിഞ്ഞ് ആദ്യം വടകരയിൽനിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാൻ പ്രവർത്തനം ആരംഭിച്ചെങ്കിലും പെട്ടെന്നുതന്നെ വെള്ളം തീർന്നത് പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന് കളിയാംവെള്ളി കനാലിൽ പോയി വീണ്ടും വെള്ളം നിറച്ചു കൊണ്ടുവരുമ്പോഴേക്കും തീ ശക്തിയായി പടർന്നുപിടിച്ചിരുന്നു. പിന്നീട് പാനൂർ, ചേലക്കാട് ഫയർ സ്റ്റേഷനുകളിൽനിന്ന് രണ്ട് യൂണിറ്റുകൂടി സേനയെത്തിയാണ് തീയണയ്ക്കൽ പൂർത്തിയാക്കിയത്. അതേസമയം, അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്താൻ വൈകിയത് തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരാൻ ഇടയാക്കിയെന്ന് നാട്ടുകാർ ആരോപിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































