വടകര: ദേശീയപാത എസ്.പി. ഓഫീസിനു സമീപത്തെ പുതുപ്പണം അടിപ്പാതയിൽ വെള്ളവും ചെളിയും കെട്ടിക്കിടന്ന് വാഹനഗതാഗതവും കാൽനടയാത്രയും പൂർണമായി ദുസ്സഹമാകുന്നു. റോഡ് ടാർ ചെയ്യാത്തതിനാൽ വെള്ളമില്ലാത്ത സമയത്തുപോലും ഇതുവഴിയുള്ള യാത്ര പ്രയാസകരമാണ്. ഇതിനുപുറമേ സമീപത്തെ ആക്രിക്കടയിൽ നിന്നുള്ള സാധനങ്ങൾ അടിപ്പാതയിൽ കൂട്ടിയിടുന്നതും സ്ഥിരമായി വാഹനങ്ങൾ നിർത്തിയിടുന്നതും വഴി തടസ്സപ്പെടാൻ കാരണമാകുന്നു.
ദേശീയപാതയിൽ ഗതാഗതം സജീവമായതോടെ കോട്ടക്കടവ് ഭാഗത്തുനിന്നും ജനതാ ഭാഗത്തേക്ക് റോഡ് മുറിച്ചുകടക്കുന്ന വഴികൾ അടച്ചിരിക്കുകയാണ്. ഇതോടെ ബസ് കയറുന്നതിനായി കോട്ടക്കടവ്, ജനതാ റോഡ് പ്രദേശവാസികൾക്ക് അടിപ്പാത ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണ്. കോട്ടക്കടവിനു സമീപം സർവീസ് റോഡിന്റെയും ഓവുചാലിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ മൂരാടു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടകരയിലേക്ക് പോകാൻ ഈ അടിപ്പാതയെ മാത്രമാണ് ആശ്രയിക്കുന്നത്.
അടിപ്പാതയ്ക്കു സമീപത്തും സർവീസ് റോഡിലും തെരുവുവിളക്കുകൾ ഇല്ലാത്തത് രാത്രി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും വിദ്യാർഥികൾക്കും വലിയ സുരക്ഷാഭീഷണിയാകുന്നു. വെള്ളക്കെട്ടിന്റെ ആഴമറിയാതെ വാഹനങ്ങൾ കുഴിയിൽ വീഴുന്നതും പതിവാണ്. ഓട്ടോ സ്റ്റാൻഡ് റെയിൽവേ ലൈനിന് അപ്പുറത്തായതിനാൽ ബസ്സിറങ്ങി ഓട്ടോ പിടിക്കേണ്ട പ്രായമായവരും രോഗികളുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































