വടകര: വടകര താഴെഅങ്ങാടിയെ പൈതൃകപട്ടണമായി മാറ്റാനുള്ള പദ്ധതി അനന്തമായി നീളുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെയും കരാറുകാരനെയും കഴിഞ്ഞദിവസം പ്രദേശവാസികൾ തടഞ്ഞുവെച്ച് പ്രതിഷേധമറിയിച്ചു. ഇതുവരെ ചെയ്ത പ്രവൃത്തികളുടെ തുക ലഭിക്കാത്തതിനാലാണ് നിർമാണം നിർത്തിവെച്ചതെന്നാണ് കരാറുകാരന്റെ വിശദീകരണം. തടസ്സപ്പെട്ട പ്രവൃത്തി ഉടൻ പുനരാരംഭിച്ച് പൂർത്തിയാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
തലശ്ശേരി പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി 1.46 കോടി രൂപ ചെലവിലാണ് വടകര താഴെഅങ്ങാടിയിലെ പ്രധാന കച്ചവടകേന്ദ്രമായ കോതിബസാർ പൈതൃകം നിലനിർത്തി വികസിപ്പിക്കാൻ പദ്ധതിയിട്ടത്. 2026 ഫെബ്രുവരിയിലെ റംസാൻ വ്രതാരംഭത്തിന് മുന്നോടിയായി നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഒന്നാംഘട്ടത്തിൽ മനാർമുക്കു മുതൽ മുകച്ചേരി ഡിസ്പെൻസറി വരെയുള്ള റോഡ് നവീകരിച്ച് ആറ് മീറ്റർ വീതിയിൽ റോഡും ഇരുവശങ്ങളിലും ഓരോ മീറ്റർ നടപ്പാതയും നിർമിച്ച് വിളക്കുകാലുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചിരുന്നത്.
എന്നാൽ റോഡിന്റെ ചില ഭാഗങ്ങളിൽ ഓവുചാൽ നിർമിച്ചതല്ലാതെ മറ്റൊരടിപോലും മുന്നോട്ടുപോയിട്ടില്ല. കുഴിച്ചെടുത്ത മണ്ണും അവശിഷ്ടങ്ങളും റോഡരികിൽ ഉപേക്ഷിച്ചതും ഓവുചാലുകൾ കൃത്യമായി മൂടാത്തതും വടകര തണൽ, എം.യു.എം. സ്‌കൂൾ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ദുരിതമാകുന്നു. മഴ പെയ്യുമ്പോൾ റോഡിൽ ചെളിയും മഴ മാറുമ്പോൾ പൊടിശല്യവും രൂക്ഷമാകുന്നത് പ്രദേശത്തെ വ്യാപാരികളെയും വഴിപോക്കരെയും ഒരുപോലെ വലയ്ക്കുകയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































