രാമനാട്ടുകര: പുതിയ ബഹുനില കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയതിനെത്തുടർന്ന് കാലിയായ പാറമ്മൽ റോഡിലെ പഴയ രാമനാട്ടുകര നഗരസഭാ ഓഫീസ് കെട്ടിടം ഒരുവർഷത്തോളമായി ഉപയോഗശൂന്യമായി കിടന്നു നശിക്കുന്നു. ചെത്തുപാലം തോടിനുസമീപം 18 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മാറിയതോടെയാണ് പഴയ കെട്ടിടം പൂട്ടിയിട്ടത്.
സ്ഥലപരിമിതിമൂലം പ്രയാസപ്പെടുന്ന നഗരസഭയിലെ ബഡ്‌സ് സ്‌കൂളിനായി പഴയ കെട്ടിടം നൽകുമെന്നായിരുന്നു നഗരസഭാധികൃതരുടെ വാഗ്ദാനം. സ്കൂളിന്റെ ക്രമീകരണങ്ങൾക്കായി 10 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ പ്ലാൻ, എസ്റ്റിമേറ്റ്, ടെൻഡർ നടപടികൾ ഒന്നുംതന്നെ ഇതുവരെ പൂർത്തിയായിട്ടില്ല. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി അടുത്ത അധ്യയനവർഷത്തോടെ പുതിയ കെട്ടിടത്തിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.
നിലവിൽ ഫാറൂഖ് കോളേജ് റോഡിലെ ചെറിയ കെട്ടിടത്തിലാണ് 42 കുട്ടികളും നാല് അധ്യാപകരടക്കം എട്ടു ജീവനക്കാരുമുള്ള ബഡ്സ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇവിടെ പഠിക്കുന്ന മൂന്നുപേരൊഴികെ ബാക്കിയെല്ലാവരും 18 വയസ്സിനു മുകളിലുള്ളവരാണ്. വാഹനസൗകര്യമുള്ള സ്ഥലത്ത് നല്ലൊരു കെട്ടിടം ലഭ്യമായിട്ടും സ്ഥലപരിമിതി മൂലം ദുരിതമനുഭവിക്കുന്ന ബഡ്‌സ് സ്‌കൂളിന് അങ്ങോട്ട് എന്നുവെച്ച് മാറാൻ സാധിക്കുമെന്ന ആശങ്കയിലാണ് അധികൃതർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































