ദേശീയപാത വികസനം: പരമ്പരാഗത വഴികൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു; കൊയിലാണ്ടിയിൽ നിർമാണപ്രവൃത്തികൾ തടഞ്ഞു

ദേശീയപാത വികസനം: പരമ്പരാഗത വഴികൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു; കൊയിലാണ്ടിയിൽ നിർമാണപ്രവൃത്തികൾ തടഞ്ഞു
ദേശീയപാത വികസനം: പരമ്പരാഗത വഴികൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധം ശക്തമാകുന്നു; കൊയിലാണ്ടിയിൽ നിർമാണപ്രവൃത്തികൾ തടഞ്ഞു
Share  
എഴുത്ത്

News desk

2026 Oct 07, 08:38 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊയിലാണ്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി പരമ്പരാഗത സഞ്ചാരമാർഗങ്ങൾ അടയുന്നതിലും ആവശ്യത്തിന് അടിപ്പാതകളും സർവീസ് റോഡുകളും നിർമിക്കാത്തതിലും പ്രതിഷേധിച്ച് കൊയിലാണ്ടി മേഖലയിൽ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. പാതയോരങ്ങളിൽ ഉയർന്ന കോൺക്രീറ്റ് മതിലുകൾ നിർമിച്ചതോടെ പ്രാദേശിക ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുകയും വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, റേഷൻ കടകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിതപൂർണ്ണമാവുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ ഇടങ്ങളിൽ അടിപ്പാതകൾ അനുവദിക്കാത്തതിനെ തുടർന്ന് വിവിധ ഭാഗങ്ങളിൽ ജനങ്ങൾ പ്രവൃത്തികൾ തടസ്സപ്പെടുത്തി സമരം രംഗത്തുവന്നത് റോഡ് നിർമാണം നീണ്ടുപോകാൻ ഇടയാക്കുന്നുണ്ട്.


​നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസിൽ മൂടാടി പുറക്കൽ ഭാഗത്ത് അടിപ്പാത ആവശ്യപ്പെട്ട് പ്രദേശവാസികൾ യോഗം ചേർന്ന് ജനകീയ സമിതി രൂപീകരിച്ചു. അടിപ്പാതയില്ലാത്തത് വിദ്യാർഥികൾ അടക്കമുള്ളവരുടെ കാൽനടയാത്രയെ ബാധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടി. സമരപ്രഖ്യാപന യോഗം മൂടാടി ഗ്രാമപ്പഞ്ചായത്ത് അംഗം പപ്പൻ മൂടാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബീന ഗിരീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ രമ്യാ സുർജിത്ത്, അനസ് ആയാടത്തിൽ, മിനി തെക്കെ വീട്ടിൽ, കമല പ്രഭാകരൻ, പി.കെ. ബാലൻ, എൻ.എം. പ്രശാന്ത്, വി.ഇ. നിഷാന്ത് എന്നിവർ സംസാരിച്ചു.


​അതേസമയം പൊയിൽക്കാവിൽ ഓവുചാൽ നിർമാണം പൂർത്തിയാക്കാത്തതും സർവീസ് റോഡുകളിലെ കടുത്ത വെള്ളക്കെട്ടും ജനങ്ങളെ വലയ്ക്കുകയാണ്. ഒരൊറ്റ മഴയിൽ തന്നെ പൊയിൽക്കാവ് അടിപ്പാതയിലും സർവീസ് റോഡിലും വെള്ളം ഉയരുന്നത് അങ്ങാടി, ഹയർസെക്കൻഡറി സ്കൂൾ, ക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകുന്നവർക്കും ബസ് യാത്രക്കാർക്കും വലിയ യാതന സൃഷ്ടിക്കുന്നു. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭമാരംഭിക്കുമെന്ന് സി.പി.എം. പൊയിൽക്കാവ് ലോക്കൽ കമ്മിറ്റി അറിയിച്ചു. കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ. ഷിജു, ഷീബ മലയിൽ, പി. സത്യൻ, പി. ബാലകൃഷ്ണൻ, കെ. ഗീതാനന്ദൻ എന്നിവർ സംസാരിച്ചു.


​പന്തലായനി - വിയ്യൂർ റോഡ് നന്തി - ചെങ്ങോട്ടുകാവ് ബൈപ്പാസുമായി ചേരുന്നിടത്ത് അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നടത്തുന്ന സമരം കാരണം ഈ ഭാഗത്ത് നിർമാണപ്രവൃത്തികൾ തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ കൊല്ലം കുന്നോറമലയിലെ അറുപതോളം കുടുംബങ്ങൾക്ക് യാത്രാസൗകര്യത്തിനായി ആറുവരിപ്പാതയിൽ നിന്ന് സർവീസ് റോഡ് നിർമിച്ചു നൽകുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന് അവിടെയും പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w