മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായ ശല്യം രൂക്ഷമായതോടെ കുളിക്കടവുകളിൽ ഇറങ്ങാനോ വസ്ത്രങ്ങൾ അലക്കാനോ കഴിയാതെ പ്രദേശവാസികൾ ദുരിതത്തിലായി. കൊടിയത്തൂർ, ചേന്ദമംഗല്ലൂർ, കക്കാട്, മാളിയേക്കൽ, കാരശ്ശേരി, കോട്ടമുഴി തുടങ്ങിയ പ്രധാന കടവുകളിലെല്ലാം നീർനായക്കൂട്ടങ്ങൾ താവളമടിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു വർഷമായി തുടരുന്ന ഈ ഭീഷണി തടയാൻ ഇതുവരെ ശാശ്വതമായ പരിഹാരമാർഗ്ഗങ്ങളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ചാലിയാർ, ഇരുവഴിഞ്ഞിപ്പുഴ, ചെറുപുഴ എന്നിവിടങ്ങളിൽ നിന്നായി ഇതിനകം അഞ്ഞൂറോളം പേർക്കാണ് നീർനായയുടെ കടിയേറ്റിട്ടുള്ളത്.
ഏറ്റവും ഒടുവിൽ രണ്ടു ദിവസത്തിനിടെ നാലുപേർക്ക് കൂടി കടിയേറ്റതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. കൊടിയത്തൂർ, ചേന്ദമംഗല്ലൂർ സ്വദേശികളായ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കൊടിയത്തൂർ കാരക്കുറ്റി സ്വദേശി റൗഫിനും ഒരു ഇതരസംസ്ഥാന തൊഴിലാളിക്കും കാലുകളിൽ ആഴത്തിൽ പരിക്കേറ്റിട്ടുണ്ട്. കക്കാട് മാളിയേക്കൽ പ്രദേശത്ത് പകൽ സമയത്ത് നീർനായക്കൂട്ടം ഭീതി പരത്തുന്നതും പതിവായി. പുഴയിൽ കൂട്ടമായി നീന്തുന്നതും കരയിലേക്ക് കയറി ഓടുന്നതും ഇവിടെ സാധാരണ കാഴ്ചയായി മാറി.
വനംവകുപ്പ് 2023-ൽ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച കൂടുകളിൽ ഒന്നിൽപോലും നീർനായകൾ കുടുങ്ങാത്തതിനെ തുടർന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇവയെ കൊല്ലാൻ നിയമപരമായ തടസ്സമുള്ളതിനാൽ പിടികൂടി ജനവാസമില്ലാത്ത മേഖലകളിലേക്ക് മാറ്റുക മാത്രമാണ് പോംവഴിയെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇതിനിടെ, നീർനായ ആക്രമണത്തിനെതിരെ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും ഇരകളെയും പങ്കെടുപ്പിച്ച് 'എന്റെ സ്വന്തം ഇരുവഞ്ഞി' കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴസദസ്സ് സംഘടിപ്പിക്കുകയും എംഎൽഎയ്ക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും പ്രശ്നപരിഹാരം കാത്തിരിക്കുകയാണ് നാട്ടുകാർ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































