കോഴിക്കോട്: വടകര റവന്യൂ ടവർ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാൻ റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ നിർദേശം. നിർദിഷ്ട സ്ഥലത്തെ മരങ്ങൾ ഈ മാസം 20-നകം മുറിച്ചുമാറ്റി ലേലം ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനമായി. കെട്ടിട നിർമാണ സ്ഥലത്തുനിന്നുള്ള മണ്ണ് തൊട്ടടുത്തുള്ള റവന്യൂ വകുപ്പിന്റെ ഭൂമിയിലേക്ക് മാറ്റും. ഇത് സാധ്യമായില്ലെങ്കിൽ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള റോയൽറ്റിയും സീനിയറേജ് ചാർജും ഒഴിവാക്കാനായി സർക്കാരിന്റെ അനുമതി തേടും.
തുക അടയ്ക്കുന്ന മുറയ്ക്ക് സ്ഥലത്തെ വൈദ്യുതി പോസ്റ്റുകൾ മാറ്റാമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ അടിയന്തരമായി ആവശ്യമായി വരുന്ന ചെറിയ തുകകൾ റവന്യൂ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. പദ്ധതിക്കാവശ്യമായ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ എൻഒസി എത്രയും വേഗം ലഭ്യമാക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
യോഗത്തിൽ ജനപ്രതിനിധികളും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയും സബ് കളക്ടറും ഉൾപ്പെടെ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. വടകരയിൽ നഗരത്തിലെ വിവിധ വാടക കെട്ടിടങ്ങളിലും മിനി സിവിൽ സ്റ്റേഷനിലുമായി പ്രവർത്തിക്കുന്ന പതിനഞ്ചോളം സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായാണ് റവന്യൂ ടവർ ആസൂത്രണം ചെയ്തത്. പഴയ വിദ്യാഭ്യാസ ഓഫീസ്, ട്രാഫിക് സ്റ്റേഷൻ, ബുക്ക് ഡിപ്പോ എന്നിവ പൊളിച്ചുനീക്കിയ ഭാഗത്താണ് ആദ്യഘട്ട നിർമാണം നടക്കുക. തുടർന്ന് ട്രഷറി, ജയിൽ, രജിസ്ട്രാർ ഓഫീസ് എന്നിവ നിൽക്കുന്ന ഭാഗവും പൊളിച്ച് രണ്ടാം ഘട്ടം പൂർത്തിയാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































