കൊയിലാണ്ടി: നഗരസഭയിലെ മുത്താമ്പി ടൗണിൽ റോഡരികിലെ സ്റ്റാളുകൾ കേന്ദ്രീകരിച്ച് നടക്കുന്ന മത്സ്യവിൽപ്പന വലിയ അപകടസാധ്യതയും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നു. മീൻ വാങ്ങാനെത്തുന്നവർ കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും റോഡിൽത്തന്നെ നിർത്തിയിടുന്നത് മറ്റ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നടേരി, അണേല, അരിക്കുളം-ഊരളൂർ ഭാഗങ്ങളിൽനിന്നുള്ള റോഡുകൾ സംഗമിക്കുന്ന തിരക്കേറിയ ജങ്ഷനാണിത്. വൈകുന്നേരങ്ങളിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കൊപ്പം പെട്ടി ഓട്ടോകളിലെ വ്യാപാരികൾ കൂടി എത്തുന്നതോടെ ഇവിടത്തെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു.
ഓരോ ബജറ്റിലും മുത്താമ്പിയിൽ മത്സ്യമാർക്കറ്റിനായി സ്ഥലം കണ്ടെത്തുമെന്ന് നഗരസഭ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് അടിയന്തരമായി പുതിയ മത്സ്യമാർക്കറ്റ് സ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. അതിന് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിൽ, നിലവിലെ മത്സ്യവിൽപ്പന താരതമ്യേന തിരക്കുകുറഞ്ഞ നടേരി റോഡിലേക്ക് മാറ്റാനെങ്കിലും നഗരസഭ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group





























































