വടകര സർവീസ് റോഡ് നവീകരണം: ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം

വടകര സർവീസ് റോഡ് നവീകരണം: ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം
വടകര സർവീസ് റോഡ് നവീകരണം: ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമം
Share  
എഴുത്ത്

News desk

2026 Sep 29, 07:58 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: വടകരയിലെ ഏറെക്കാലത്തെ പ്രധാന ആവശ്യങ്ങളിലൊന്നായ ബൈപ്പാസിലെ സർവീസ് റോഡ് നവീകരണം യാഥാർഥ്യമാകുന്നു. കണ്ണൂർ-കോഴിക്കോട് പാതയിൽ വടകര ആശ ആശുപത്രി പരിസരം മുതൽ പുതിയ സ്റ്റാൻഡ് പരിസരം വരെയുള്ള ഭാഗത്തെ ബി.എം. ആൻഡ് ബി.സി. ടാറിങ് പൂർത്തിയായി. തത്കാലം ഓട്ടയടക്കലും മഴ പെയ്യുമ്പോൾ വീണ്ടും കുഴിയ രൂപപ്പെടലുമായി തുടർന്നുവന്ന ദുരിതത്തിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീകരണം പൂർത്തിയാകുന്നതോടെ ബൈപ്പാസിലെ ഗതാഗതക്കുരുക്കിനും വലിയ ആശ്വാസമാകും.


​വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി പ്രവൃത്തി നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും മഴമൂലം മുടങ്ങുകയായിരുന്നു. തുടർന്ന് മഴ മാറിയതോടെ തിങ്കളാഴ്ച രാവിലെ മുതൽ പണി പുനരാരംഭിക്കുകയും റോഡിന്റെ ഒരുവശം മനോഹരമായി ടാറിങ് പൂർത്തിയാക്കുകയും ചെയ്തു. ഇനി പടിഞ്ഞാറുവശത്തെ റോഡുകൂടി ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിങ് ചെയ്യേണ്ടതുണ്ട്. ഇപ്പോൾ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം ഈ മാസം 30 വരെ തുടരുമെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. അതിനുള്ളിൽ മറുവശത്തെ പ്രവൃത്തികൂടി പൂർത്തിയാക്കി ബൈപ്പാസ് യാത്ര സുഗമമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

​ദേശീയപാതാനവീകരണത്തിന്റെ ഭാഗമായി വടകരയിൽ ഉയരപ്പാതാനിർമാണം തുടങ്ങിയതുമുതൽ സർവീസ് റോഡിലെ യാത്ര നരകതുല്യമായിരുന്നു.


ഒറ്റമഴയിൽത്തന്നെ റോഡ് തകർന്ന് വലിയ കുഴികൾ രൂപപ്പെടുന്നതും വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്നതും പതിവായിരുന്നു. ഓരോ മഴക്കാലത്തിനു മുൻപും മോട്ടോർവാഹനത്തൊഴിലാളികളും വ്യാപാരികളും വിവിധ സംഘടനകളും സർവീസ്‌ റോഡ് നവീകരണത്തിനായി നിരന്തരം ആവശ്യപ്പെടുകയും ഇതിന്റെ പേരിൽ സമരങ്ങളും തർക്കങ്ങളും നടക്കുകയും ചെയ്തിരുന്നു. ലിങ്ക് റോഡിലെ ബസ് സ്റ്റാൻഡ് മാറ്റം മുടങ്ങാനും വടകരയിൽ മൂന്നുദിവസത്തെ ബസ് സമരം നടക്കാനുമെല്ലാം ഇടയാക്കിയത് റോഡിന്റെ ശോചനീയവസ്ഥയായിരുന്നു.


​അതേസമയം, നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം തിങ്കളാഴ്ച നഗരത്തിൽ വലിയ കുരുക്കുണ്ടാക്കി. കോഴിക്കോട് ഭാഗത്തുനിന്ന് വന്ന വാഹനങ്ങൾ പഴയസ്റ്റാൻഡ് റോഡ് വഴി തിരിച്ചുവിട്ടതാണ് കുരുക്ക് രൂക്ഷമാക്കിയത്. ഇത് ദേശീയപാതയിലേക്കും നീണ്ടതോടെ പ്രധാന ജങ്ഷനുകളിൽ പോലീസുകാരെ നിർത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.


​ഇതോടൊപ്പം വടകരയിൽ അധികമായി അനുവദിച്ച ഉയരപ്പാതയുടെ പൈലിങ് പ്രവൃത്തികളും ഊർജിതമായി നടക്കുന്നുണ്ട്. ഗൾഫാർ എൻജിനിയറിങ് കമ്പനി നടത്തുന്ന പ്രവൃത്തിയിൽ നാരായണനഗരം ജങ്ഷനിലെ പൈലിങ് അവസാനഘട്ടത്തിലെത്തി. തൂൺനിർമാണവും ഗർഡർ നിർമാണവും പുരോഗമിക്കുന്നതിനൊപ്പം അടയ്ക്കാത്തെരു ജങ്ഷനും ലിങ്ക്റോഡ് ജങ്ഷനും ഇടയിലുള്ള ഭാഗത്തും പെരുവാട്ടും താഴയിലും പൈലിങ് നടക്കുന്നുണ്ട്. ഗർഡറുകൾ സെറ്റാകുമ്പോഴേക്കും പൈൽക്യാപ് പ്രവൃത്തി ഉൾപ്പെടെ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w