വടകര: കാർഷിക-മത്സ്യ മേഖലകളിലെ മൂല്യവർധിത ഉൽപ്പന്ന നിർമാണം, നൈപുണ്യ വികസനം, സംരംഭകത്വ പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് വടകര ബ്ലോക്ക് പഞ്ചായത്ത് 'തീരവസന്തം' പദ്ധതിക്ക് തുടക്കമിടുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി, വ്യവസായം, ടൂറിസം, ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ സാധ്യതയുള്ള ഈ പദ്ധതിയുടെ പൈലറ്റ് പ്രോജക്റ്റാണ് വടകരയിൽ ആരംഭിക്കുന്നത്.
അഴിയൂർ, ചോറോട്, ഒഞ്ചിയം, ഏറാമല എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ ജനങ്ങളുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുകയും പ്രാദേശിക വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭകത്വം വളർത്തുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക വിഭവങ്ങൾ പാഴാകാതെ ഉപയോഗപ്പെടുത്തി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താനും തീരവസന്തം സഹായിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി നബാർഡ് ഫണ്ട് പ്രയോജനപ്പെടുത്തി വിപുലമായ തൊഴിൽ പരിശീലന കേന്ദ്രം സ്ഥാപിക്കും. ഉൽപ്പന്ന നിർമാണം, ബ്രാൻഡിങ്, പാക്കേജിങ്, വിപണനം എന്നിവ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്ര കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുക. കൂടാതെ, നിലവിലുള്ള ഭിന്നശേഷിക്കാരുടെ പരിശീലനകേന്ദ്രം അവരുടെ രക്ഷിതാക്കളെക്കൂടി ഉൾപ്പെടുത്തി വിപുലീകരിക്കും. ഷാഫി പറമ്പിൽ എം.പി, കെ.കെ. രമ എം.എൽ.എ എന്നിവരുടെ പിന്തുണയുള്ള ഈ പദ്ധതിക്കായി വിവിധ വകുപ്പുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ വിശദമായ പദ്ധതിരേഖ തയ്യാറാക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































