മലബാർ ടൂറിസം മാപ്പിൽ ഇടംനേടാനൊരുങ്ങി കുനിയിൽക്കടവ്; ഇടപെടലുമായി വി. ടി. സൂരജ് എം.എൽ.എ.

മലബാർ ടൂറിസം മാപ്പിൽ ഇടംനേടാനൊരുങ്ങി കുനിയിൽക്കടവ്; ഇടപെടലുമായി വി. ടി. സൂരജ് എം.എൽ.എ.
മലബാർ ടൂറിസം മാപ്പിൽ ഇടംനേടാനൊരുങ്ങി കുനിയിൽക്കടവ്; ഇടപെടലുമായി വി. ടി. സൂരജ് എം.എൽ.എ.
Share  
എഴുത്ത്

News desk

2026 Sep 25, 08:31 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

അത്തോളി: പ്രകൃതിഭംഗിയും ജലസമ്പത്തും നിറഞ്ഞ അത്തോളി കുനിയിൽക്കടവിന്റെ ടൂറിസം സാധ്യതകൾ ചൂണ്ടിക്കാട്ടി മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് വി. ടി. സൂരജ് എം.എൽ.എ.യുടെ ഇടപെടൽ. ബാലുശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതികളിൽ കുനിയിൽക്കടവിന് പ്രത്യേകം പ്രാധാന്യം നൽകുമെന്നും പ്രദേശവാസികൾക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള പദ്ധതികളുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്നും എം.എൽ.എ. അറിയിച്ചു. മികച്ച ജലസഞ്ചാര അനുഭവങ്ങൾക്കും ഗ്രാമീണ-മത്സ്യക്കൃഷി അധിഷ്ഠിത ടൂറിസത്തിനും സാധ്യതയുള്ള മേഖലയായിരുന്നിട്ടും കുനിയിൽക്കടവ് ഏറെക്കാലമായി അവഗണിക്കപ്പെട്ടു കിടക്കുകയായിരുന്നു.


​കണ്ടൽക്കാടുകൾ നിറഞ്ഞ തുരുത്തുകൾ, സൂര്യാസ്തമയ കാഴ്ചകൾ, പുഴയോരത്തെ മത്സ്യഫാമുകൾ, തനത് പുഴവിഭവങ്ങൾ എന്നിവയാൽ സമ്പന്നമായ കോരപ്പുഴയോരം നിലവിൽ തന്നെ നിരവധി സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ആനപ്പാറയിൽ വർഷംതോറും നടക്കുന്ന വള്ളംകളിയും ഇവിടുത്തെ പ്രധാന സാംസ്കാരികോത്സവമാണ്. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാനപാതയിൽ നിന്നും ദേശീയപാതയിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാനാകുന്ന കുനിയിൽക്കടവിനെ സമ്പൂർണ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുന്നതോടെ മലബാർ ടൂറിസം ഭൂപടത്തിൽ സുപ്രധാന സ്ഥാനം നേടാൻ ഈ പ്രദേശത്തിന് സാധിക്കും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w