ഫറോക്ക്: കൊളത്തറയെയും ചെറുവണ്ണൂരിനെയും ബന്ധിപ്പിക്കുന്ന ചെറുവണ്ണൂർ ബി.സി. റോഡ് ജങ്ഷൻ ഗർഡർ നിർമാണം പൂർത്തിയായതിനെ തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ യാത്രയ്ക്കായി തുറന്നുകൊടുത്തു. ഗർഡർ സ്ഥാപിക്കുന്നതിനായി ക്രെയിനുകൾ എത്തിക്കാൻ സ്ഥാപിച്ചിരുന്ന റെയിലുകൾ മാറ്റി, ഇരുഭാഗങ്ങളിലെയും ഗർത്തങ്ങൾ നികത്തിയാണ് വൈകീട്ട് ആറ് മണിയോടെ ജങ്ഷൻ ഗതാഗതത്തിന് സജ്ജമാക്കിയത്. കൊളത്തറ റോഡിൽനിന്ന് ഇനി നേരിട്ട് ബി.സി. റോഡിലേക്ക് പ്രവേശിക്കാം. തടസ്സങ്ങൾ നീങ്ങിയതിന്റെ സന്തോഷത്തിൽ പടക്കം പൊട്ടിച്ചാണ് പ്രദേശവാസികൾ ഈ നിമിഷം ആഘോഷിച്ചത്. നിലവിൽ ശനിയാഴ്ചയോടെ മുഴുവൻ ഗർഡറുകളും സ്ഥാപിച്ചുതീർക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
കഴിഞ്ഞ ഞായറാഴ്ച മുതൽ മേൽപ്പാല പ്രവൃത്തികൾക്കായി റോഡ് അടച്ചതോടെ ഈ മേഖലയിലെ യാത്രക്കാരും ഓട്ടോ തൊഴിലാളികളും വലിയ ദുരിതത്തിലായിരുന്നു. ചുമ്മൻ റോഡ് വഴിയും സപ്ലൈകോയ്ക്ക് സമീപത്തെ ഇടുങ്ങിയ പാതകളിലൂടെയുമായിരുന്നു ഇരുചക്രവാഹനങ്ങളടക്കം സഞ്ചരിച്ചിരുന്നത്. കുണ്ടായിത്തോട് റെയിൽ അടിപ്പാതയും ചെമ്മൺപാതകളും താണ്ടി മിനിറ്റുകൾ മാത്രം വേണ്ടിവരുന്ന യാത്രയ്ക്ക് മുക്കാൽ മണിക്കൂറോളം സമയമെടുക്കേണ്ടി വന്നത് രോഗികളെയടക്കം ആശുപത്രികളിൽ എത്തിക്കുന്നതിന് വലിയ പ്രയാസം സൃഷ്ടിച്ചു. ദിവസങ്ങളായി ഓട്ടമില്ലാതെ ബുദ്ധിമുട്ടിയ ചെറുവണ്ണൂരിലെ ഓട്ടോ ഡ്രൈവർമാർക്ക് ജങ്ഷൻ ഭാഗികമായി തുറന്നത് വലിയ ആശ്വാസമായിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































