തൊട്ടിൽപ്പാലം-കുണ്ടുതോട് റോഡ് നിർമാണത്തിൽ അപാകതയെന്ന് ആരോപണം: നിർമാണം തടഞ്ഞ് നാട്ടുകാർ

തൊട്ടിൽപ്പാലം-കുണ്ടുതോട് റോഡ് നിർമാണത്തിൽ അപാകതയെന്ന് ആരോപണം: നിർമാണം തടഞ്ഞ് നാട്ടുകാർ
തൊട്ടിൽപ്പാലം-കുണ്ടുതോട് റോഡ് നിർമാണത്തിൽ അപാകതയെന്ന് ആരോപണം: നിർമാണം തടഞ്ഞ് നാട്ടുകാർ
Share  
എഴുത്ത്

News desk

2026 Sep 18, 07:13 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തൊട്ടിൽപ്പാലം: തൊട്ടിൽപ്പാലം-കുണ്ടുതോട് റോഡിന്റെ വീതി കുറച്ചാണ് നിർമാണം നടത്തുന്നതെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി. തൊട്ടിൽപ്പാലം അങ്ങാടിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സൂപ്പർമാർക്കറ്റിന് മുൻവശത്താണ് റോഡിന്റെ വീതി കുറയ്ക്കുന്നതായി പരാതി ഉയർന്നതും തുടർന്ന് നാട്ടുകാർ പ്രവൃത്തി തടഞ്ഞതും. പത്തുമീറ്റർ വീതിയുള്ള റോഡിന് ഇവിടെ മാത്രമായി വീതി കുറച്ചാണ് നിലവിൽ പണികൾ മുന്നോട്ട് പോകുന്നത്.


​ആദ്യഘട്ടത്തിൽ ബെൽമൗണ്ട് വരെയുള്ള റോഡ് നിർമാണം മറ്റൊരു കമ്പനി മികച്ച രീതിയിൽ പൂർത്തിയാക്കിയിരുന്നു. എന്നാൽ ബെൽമൗണ്ട് മുതൽ തൊട്ടിൽപ്പാലം വരെയുള്ള രണ്ടാംഘട്ട നിർമാണം ഏറ്റെടുത്ത പുതിയ കമ്പനിക്കെതിരെ തുടക്കം മുതൽ തന്നെ പരാതികൾ ഉയരുന്നുണ്ട്. നേരത്തെ ആശ്വസി പാലത്തിന് സമീപം വളവ് നിവർത്താതെ നിർമാണം നടത്തിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തൊട്ടിൽപ്പാലം ടൗണിനോട് ചേർന്ന് റോഡ് അവസാനിക്കുന്ന ഭാഗത്തും വീതി കുറയ്ക്കുന്നതായി ആരോപണമുയർന്നത്.


​നിർമാണച്ചുമതലയുള്ള കമ്പനി സ്വകാര്യവ്യക്തിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ തൊട്ടിൽപ്പാലം അങ്ങാടിയിൽ പ്രതിഷേധപ്രകടനം നടത്തി. കൂടാതെ, വീതികുറച്ച് നിർമാണം നടത്തുന്ന കടയ്ക്കുമുന്നിൽ പ്രവർത്തകർ പാർട്ടിയുടെ കൊടിനാട്ടി പ്രതിഷേധമറിയിക്കുകയും ചെയ്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w