കൊയിലാണ്ടി: ദേശീയപാത ആറുവരിപ്പാത നിർമാണം നടക്കുന്നതിനാൽ കൊല്ലം കുന്നോറമല വഴി ബൈപ്പാസിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു. യാത്രാവിലക്ക് മുൻകൂട്ടി അറിയാതെ ചെങ്ങോട്ടുകാവിൽനിന്നും നന്തിയിൽനിന്നും ബൈപ്പാസ് വഴിയെത്തുന്ന വാഹനങ്ങൾ കൊല്ലത്തെത്തുമ്പോൾ മാത്രമാണ് വഴി തടസ്സപ്പെട്ട വിവരമറിയുന്നത്. ഇതിനെത്തുടർന്ന് കാറുകളും ഇരുചക്രവാഹനങ്ങളും പന്തലായനി ഗവ. എച്ച്.എസ്.എസിന് സമീപത്തെ വീതികുറഞ്ഞ റോഡിലൂടെയാണ് തിരിഞ്ഞുപോകുന്നത്. വീതിയില്ലാത്ത ഈ വഴിയിൽ എതിർദിശയിൽനിന്ന് വാഹനങ്ങൾ വരുമ്പോൾ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡ് പണി പൂർത്തിയാകുന്നതുവരെ നിലവിലുള്ള ഹൈവേ തന്നെ യാത്രയ്ക്കായി ഉപയോഗിക്കുന്നതാണ് അനുയോജ്യം.
അതേസമയം, നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് വന്നതോടെ അടച്ചുപൂട്ടിയ പന്തലായനി-വിയ്യൂർ-നെല്യാടി റോഡിൽ അടിപ്പാത നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമായിട്ടുണ്ട്. കൊയിലാണ്ടി ടൗൺ, റെയിൽവേ സ്റ്റേഷൻ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെ വിയ്യൂർ, കീഴരിയൂർ, മേപ്പയ്യൂർ, പെരുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന പാതയാണിത്. നിലവിൽ റോഡ് കെട്ടിയടച്ചതോടെ സർവീസ് റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ അന്തിമതീരുമാനമാകാത്തതാണ് പ്രദേശത്തെ റോഡ് നിർമാണം മന്ദഗതിയിലാകാൻ പ്രധാന കാരണം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































