തെരുവുവിളക്കുകൾ കത്തുന്നില്ല; വടകര ക്വീൻസ് റോഡ് ഇരുട്ടിൽ

തെരുവുവിളക്കുകൾ കത്തുന്നില്ല; വടകര ക്വീൻസ് റോഡ് ഇരുട്ടിൽ
തെരുവുവിളക്കുകൾ കത്തുന്നില്ല; വടകര ക്വീൻസ് റോഡ് ഇരുട്ടിൽ
Share  
എഴുത്ത്

News desk

2026 Sep 12, 08:58 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: സ്ഥാപിച്ച് മാസങ്ങൾ പിന്നിടുമ്പോഴേക്കും വടകര ക്വീൻസ് റോഡിലെ തെരുവുവിളക്കുകൾ പൂർണ്ണമായും പ്രവർത്തനരഹിതമായി. നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ന്യൂ ഇന്ത്യ മുതൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം വരെ ഇരുവശങ്ങളിലുമുള്ള നടപ്പാതയോട് ചേർന്ന് വെച്ച വിളക്കുകളാണ് നിലവിൽ കണ്ണടച്ചിരിക്കുന്നത്. ആകെയുള്ള 30 വിളക്കുകാലുകളിൽ ഒന്ന് വാഹനമിടിച്ച് തകർന്ന നിലയിലാണ്. നാലെണ്ണത്തിൽ ലൈറ്റുകളില്ലാത്തപ്പോൾ അഞ്ചെണ്ണം ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ തൂങ്ങിനിൽക്കുകയാണ്. തകർന്ന വിളക്കുകാലിന്റെ അവശിഷ്ടങ്ങളിൽ തട്ടി വാഹനങ്ങളുടെ ടയറുകൾ കീറുന്നതും പതിവായിട്ടുണ്ട്.


​സന്ധ്യ മയങ്ങിയാൽ സമീപത്തെ കടകളിലെ വെളിച്ചവും കടന്നുപോകുന്ന വാഹനങ്ങളുടെ ലൈറ്റുകളും മാത്രമാണ് കാൽനടയാത്രക്കാർക്ക് ആശ്രയം. കടകൾ അടയ്ക്കുന്നതോടെ മൊബൈൽ ഫോൺ ടോർച്ച് തെളിച്ചാണ് ജനങ്ങൾ സഞ്ചരിക്കുന്നത്. ഇരുട്ടിന്റെ മറവിൽ തെരുവുനായ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. ഞായറാഴ്ചകളിൽ സൺഡേ മാർക്കറ്റ് നടക്കുന്ന ഇവിടെ വെളിച്ചമില്ലാത്തതിനാൽ ഇരുട്ട വീഴുമ്പോഴേക്കും കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. ചിലർ സ്വന്ത നിലയിൽ ബൾബുകൾ സ്ഥാപിച്ചാണ് കച്ചവടം തുടരുന്നത്.


​അതേസമയം, തെരുവുവിളക്കുകളുടെ ഒരു വർഷത്തെ അറ്റകുറ്റപ്പണികൾക്കായി സ്വകാര്യ വ്യക്തിക്ക് കരാർ നൽകിയിട്ടുണ്ടെന്നാണ് നഗരസഭ വ്യക്തമാക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം വിളക്കുകൾ തെളിയിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ പി.കെ. ശശി അറിയിച്ചു. ഇതിനുപുറമേ, ക്വീൻസ് റോഡിലെ വൺ ടു ത്രീ മാളിന് സമീപം റോഡിലെ ഇന്റർലോക്ക് കട്ടകൾ ഇളകിമാറിയത് ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അശാസ്ത്രീയ പാർക്കിങ്ങും വൺവേ തെറ്റിച്ചുള്ള വാഹനങ്ങളുടെ വരവും പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w