വടകരയിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രാദുരിതത്തിന് ഒടുവിൽ ലിങ്ക് റോഡിൽ സർവീസ് തുടരാൻ തീരുമാനം

വടകരയിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രാദുരിതത്തിന് ഒടുവിൽ ലിങ്ക് റോഡിൽ സർവീസ് തുടരാൻ തീരുമാനം
വടകരയിൽ ബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രാദുരിതത്തിന് ഒടുവിൽ ലിങ്ക് റോഡിൽ സർവീസ് തുടരാൻ തീരുമാനം
Share  
എഴുത്ത്

News desk

2026 Sep 10, 08:45 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: മുന്നറിയിപ്പില്ലാതെ ബസ് സ്റ്റാൻഡ് മാറ്റിയതിൽ പ്രതിഷേധിച്ച് വടകര ലിങ്ക് റോഡ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ഒരുവിഭാഗം സ്വകാര്യബസുകൾ ബുധനാഴ്ച മിന്നൽ പണിമുടക്ക് നടത്തി. വടകര-കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര, കോട്ടക്കൽ, കൊളാവിപ്പാലം റൂട്ടുകളിലെ ബസുകളാണ് സർവീസ് നിർത്തിവെച്ചത്. മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് പഴയ സ്റ്റാൻഡിലേക്ക് മാറ്റാൻ ട്രാഫിക് പോലീസ് ആവശ്യപ്പെട്ടതാണ് തൊഴിലാളികളുടെയും ഉടമകളുടെയും പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിനുമുമ്പ് കളക്ടറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഓണം വരെ ലിങ്ക് റോഡിൽ തുടരാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നിലനിൽക്കെ ഔദ്യോഗിക അറിയിപ്പില്ലാതെ സ്റ്റാൻഡ് മാറ്റിയത് ആശയക്കുഴപ്പമുണ്ടാക്കുകയും പണിമുടക്കിൽ കലാശിക്കുകയുമായിരുന്നു.


​മിന്നൽ പണിമുടക്ക് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. വൈകീട്ട് വീടുകളിലേക്ക് മടങ്ങാനെത്തിയ യാത്രക്കാരും വിദ്യാർഥികളും ബസുകളില്ലാതെ സ്റ്റാൻഡുകളിൽ കുടുങ്ങി. തുടർന്ന് വടകര ഡിവൈ.എസ്.പി കെ.കെ. ബിജുവിന്റെ നേതൃത്വത്തിൽ ബസുടമകളും തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തി. വ്യാഴാഴ്ച മുതൽ ലിങ്ക് റോഡ് കേന്ദ്രീകരിച്ചുതന്നെ സർവീസ് പുനരാരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. വിഷയം സംബന്ധിച്ച് കൂടുതൽ ചർച്ചകൾക്കായി ഈ മാസം 14-ന് വീണ്ടും യോഗം ചേരും.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU