മുതുകാട് തെരുവുനായ ആക്രമണം: പത്തിലധികം പേർക്ക് കടിയേറ്റു; നാട്ടുകാർ ഭീതിയിൽ

മുതുകാട് തെരുവുനായ ആക്രമണം: പത്തിലധികം പേർക്ക് കടിയേറ്റു; നാട്ടുകാർ ഭീതിയിൽ
മുതുകാട് തെരുവുനായ ആക്രമണം: പത്തിലധികം പേർക്ക് കടിയേറ്റു; നാട്ടുകാർ ഭീതിയിൽ
Share  
എഴുത്ത്

News desk

2026 Sep 07, 08:59 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പെരുവണ്ണാമുഴി : മുതുകാട് അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. മുതുകാട് സ്വദേശികളായ നിക്‌സൺ പുളിവിള പുത്തൻവീട്, മാത്യു മുക്കത്ത്, രാജൻ കരിമ്പിൽ, ബിന്ദു ഓടയ്ക്കൽ, ജോർജ് പാട്ടശ്ശേരി, മുതുകാട് അംബേദ്‌കർ മുക്ക് സ്വദേശി 75 വയസ്സുള്ള പങ്കജാക്ഷി എന്നിവർക്കാണ് നായയുടെ കടിയേറ്റത്. പത്തിലധികം പ്രദേശവാസികൾക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് വിവരങ്ങൾ ലഭിക്കുന്നത്.


​കഴിഞ്ഞ നാലുദിവസമായി പ്രദേശത്ത് രണ്ടു തെരുവുനായകൾ കാൽനടയാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ആക്രമിച്ചു വരികയാണ്. ഞായറാഴ്ച മുതുകാട് താഴെ അങ്ങാടിയിലൂടെ നടന്നുപോകുമ്പോഴാണ് പങ്കജാക്ഷിക്ക് നായയുടെ കടിയേറ്റത്. ആക്രമണത്തിൽ ഇവരുടെ വസ്ത്രങ്ങൾ കീറുകയും പരിക്കേൽക്കുകയും ചെയ്തു. സ്വന്തമായി ഹോട്ടൽ നടത്തുന്ന ജോർജിന് സമീപത്തെ കടയിൽ സാധനം വാങ്ങാൻ പോയപ്പോഴാണ് കടിയേറ്റത്.


​തുടർച്ചയായ ആക്രമണങ്ങൾ കാരണം കടുത്ത ഭയത്തോടെയാണ് നാട്ടുകാർ ഇപ്പോൾ അങ്ങാടിയിൽ എത്തുന്നത്. ആക്രമണകാരികളായ നായകളെ പിടികൂടാൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഇതുവരെ വിജയിച്ചിട്ടില്ല. അക്രമകാരികളായ നായകളെ വെടിവെച്ചു കൊല്ലാമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w