തിരുവമ്പാടി: നാലുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ തിരുവമ്പാടി സ്‌മാർട്ട് കൃഷിഭവൻ ഉദ്ഘാടനത്തിന് ഒരുങ്ങി. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയതോടെ നിർമാണത്തിന്റെ അവസാനഘട്ട മിനുക്കുപണികൾ പൂർത്തിയായി വരികയാണ്. 2022 ഒക്ടോബറിൽ ശിലാസ്ഥാപനം നിർവഹിച്ച പഴയ ജീർണാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിച്ചത്. ട്രഷറി ബിൽ മാറുന്നതിലെ സാങ്കേതിക കുരുക്കുകളും കരാറുകാരന്റെ സാമ്പത്തിക പ്രതിസന്ധിയും കാരണം ഇടയ്ക്ക് സ്തംഭിച്ച നിർമാണം കാലാവധി നീട്ടിനൽകിയാണ് പൂർത്തിയാക്കിയത്.
കറ്റിയാട്-നാൽപ്പതുമേനി റോഡിൽ, കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്ക് സമീപത്തായാണ് ഇരുനിലകളിലായി മികച്ച സൗകര്യങ്ങളോടെ അഗ്രോ ക്ലിനിക് മാതൃകയിൽ കൃഷിഭവൻ പണിതുയർത്തിയിരിക്കുന്നത്. റിസപ്ഷൻ ഏരിയ, ജീവനക്കാരുടെ ഓഫീസ് റൂം, അഗ്രോ ക്ലിനിക്, അഗ്രോ ഫാർമസി, അഗ്രോ സർവീസ് സെന്റർ, മീറ്റിങ് ഹാൾ എന്നിവ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കേരള ലാൻഡ് ഡിവലപ്‌മെന്റ് കോർപ്പറേഷനാണ് (കെ.എൽ.ഡി.സി.) നിർമാണച്ചുമതല വഹിച്ചത്.
ജോർജ് എം. തോമസ് എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 2023 ജൂലായിലാണ് പുതിയ കെട്ടിടത്തിന്റെ പണികൾ തുടങ്ങിയത്. ലിന്റോ ജോസഫ് എം.എൽ.എ.യുടെ ഫണ്ടിൽനിന്നുള്ള 40 ലക്ഷം രൂപ വിനിയോഗിച്ച് താഴത്തെ നിലയും, കൃഷിവകുപ്പ് നബാർഡ് (NABARD) ഫണ്ടിൽനിന്ന് അനുവദിച്ച 2.13 കോടി രൂപ വിനിയോഗിച്ച് തുടർപ്രവൃത്തികളും ഉപകരണങ്ങളും പൂർത്തിയാക്കി. നിർമാണകാലയളവിൽ പുല്ലൂരാംപാറ പള്ളിപ്പടി കൃഷിവിപണനകേന്ദ്രത്തിലാണ് കൃഷിഭവൻ പ്രവർത്തിച്ചിരുന്നത്. അതേസമയം, കൃഷിഭവൻ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇതിലേക്കുള്ള 300 മീറ്ററോളം വരുന്ന തകർന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യവും ശക്തമാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
