വടകര: ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്രാടദിനത്തിൽ കനത്ത മഴ പെയ്തതോടെ വടകര നഗരത്തിലെ ഓണത്തിരക്ക് പൂർണ്ണമായും നിലച്ചു. രാവിലെ മുതൽ പെയ്ത ശക്തമായ മഴ കാരണം ഉത്രാടപ്പാച്ചിൽ പാതിവഴിയിൽ വെള്ളത്തിലായ അവസ്ഥയായിരുന്നു. തിരുവോണത്തിന് തലേന്ന് സാധാരണ ആളുകളെക്കൊണ്ട് നിറഞ്ഞു കവിയാറുള്ള ലിങ്ക് റോഡ്, മാർക്കറ്റ് റോഡ്, പുതിയ ബസ്സ്റ്റാൻഡ് പരിസരം, കോട്ടപ്പറമ്പ്, ക്വീൻസ് റോഡ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം പല സമയങ്ങളിലും വിജനമായി കാണപ്പെട്ടു.
മഴ കനത്തത് വഴിയോരക്കച്ചവടക്കാരെയും പൂക്കച്ചവടക്കാരെയുമാണ് ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയത്. ഷീറ്റ് കൊണ്ട് മൂടിയും കുട ചൂടിയുമാണ് പൂവ്യാപാരികൾ കച്ചവടം നടത്തിയത്. തുണികളും പച്ചക്കറികളും വിൽക്കുന്ന കടകളിലും സാധാരണ കാണാറുള്ള തിരക്ക് ഉണ്ടായിരുന്നില്ലെന്ന് വ്യാപാരികൾ വ്യക്തമാക്കി. തുണിത്തരങ്ങൾ പിന്നീട് വിറ്റഴിക്കാമെങ്കിലും വാടിപ്പോകുന്ന പൂക്കൾ എന്തുചെയ്യുമെന്ന ആശങ്കയിലാണ് ചില്ലറ പൂക്കച്ചവടക്കാർ. നഗരത്തിൽ തുറന്ന സ്ഥലങ്ങളിൽ മേശയിട്ട് കച്ചവടം നടത്തിയ പലർക്കും മഴ കാരണം ഷീറ്റ് പോലും വലിച്ചുകെട്ടാൻ സാധിച്ചില്ല.
തുടർച്ചയായ മഴ കാരണം ഗ്രാമപ്രദേശങ്ങളിൽനിന്ന് ആളുകൾ നഗരത്തിലേക്ക് ഇറങ്ങാൻ മടിച്ചു. വിവിധ ക്ലബ്ബുകളും റെസിഡെൻസ് അസോസിയേഷനുകളും സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളുടെ പൊലിമയും മഴ കവർന്നു. തിരുവോണപ്പുലരിയിൽ പൂക്കളമൊരുക്കാൻ നാടൻ പൂക്കൾ ശേഖരിക്കാൻ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് കുട്ടികളും വിഷമത്തോടെ പങ്കുവെച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group






















































.jpg)