ഓണക്കാലത്തിരക്ക്: കുന്നോറമല വഴി വാഹനങ്ങൾ കടത്തിവിടാൻ കഴിയില്ലെന്ന് എൻ.എച്ച്.എ.ഐ.

ഓണക്കാലത്തിരക്ക്: കുന്നോറമല വഴി വാഹനങ്ങൾ കടത്തിവിടാൻ കഴിയില്ലെന്ന് എൻ.എച്ച്.എ.ഐ.
ഓണക്കാലത്തിരക്ക്: കുന്നോറമല വഴി വാഹനങ്ങൾ കടത്തിവിടാൻ കഴിയില്ലെന്ന് എൻ.എച്ച്.എ.ഐ.
Share  
എഴുത്ത്

News desk

2026 Aug 20, 08:58 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊയിലാണ്ടി: ഓണക്കാലത്തെ രൂക്ഷമായ വാഹനത്തിരക്ക് പരിഗണിച്ച് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസിലൂടെ താത്കാലികമായി ഗതാഗതം അനുവദിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. കൊല്ലം കുന്നോറമല ഭാഗത്തെ റോഡ് ചെളിക്കളമായി മാറിയതിനാൽ ഇതുവഴി വാഹനങ്ങൾ കടത്തിവിടാൻ കഴിയില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) ഉദ്യോഗസ്ഥർ. അപകട സാധ്യത കണക്കിലെടുത്ത് ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങളും കാറുകളും വിലക്ക് ലംഘിച്ച് കടന്നുപോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.


​തകർന്ന നൂറുമീറ്ററോളം ഭാഗത്ത് ക്വാറി അവശിഷ്ടങ്ങളും ചരൽമണ്ണും നിക്ഷേപിച്ച് റോഡ് യാത്രായോഗ്യമാക്കണമെന്ന് കെ. പ്രവീൺ കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആവശ്യമുയർന്നിരുന്നു. തുടർന്ന് റവന്യൂ, പോലീസ്, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബുധനാഴ്ച സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. റോഡ് താൽക്കാലികമായി ഗതാഗതയോഗ്യമാക്കാമെന്ന് റവന്യൂ-പോലീസ് അധികൃതർ അറിയിച്ചെങ്കിലും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ല.


​ഷാഫി പറമ്പിൽ എം.പി.യും എം.എൽ.എയും വിഷയത്തിൽ ഇടപെട്ട് സംസാരിച്ചതിനെ തുടർന്ന് പ്രൊജക്ട് ഡയറക്ടറുമായി ആലോചിച്ച് തീരുമാനമെടുക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പകരം പയ്യോളിയിൽനിന്ന് പേരാമ്പ്ര, ഉള്ളിയേരി വഴി ഗതാഗതം തിരിച്ചുവിടാമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം പ്രദേശത്ത് കൂടുതൽ ഗതാഗതക്കുരുക്കിന് വഴിവെക്കുമെന്നതിനാൽ ജനപ്രതിനിധികൾ തള്ളി. ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

പ്രാദേശികം വടകരയിൽ ഇടറോഡുകളിലും രക്ഷയില്ല
N
NIS
N
ayur