ഓണം ഷോപ്പിംഗ് സജീവമായിരിക്കെ വടകരയിൽ ഓട്ടോറിക്ഷ കിട്ടാതെ യാത്രക്കാർ വലയുന്നു: വൈകുന്നേരങ്ങളിൽ രൂക്ഷമായ ഓട്ടോക്ഷാമം

ഓണം ഷോപ്പിംഗ് സജീവമായിരിക്കെ വടകരയിൽ ഓട്ടോറിക്ഷ കിട്ടാതെ യാത്രക്കാർ വലയുന്നു: വൈകുന്നേരങ്ങളിൽ രൂക്ഷമായ ഓട്ടോക്ഷാമം
ഓണം ഷോപ്പിംഗ് സജീവമായിരിക്കെ വടകരയിൽ ഓട്ടോറിക്ഷ കിട്ടാതെ യാത്രക്കാർ വലയുന്നു: വൈകുന്നേരങ്ങളിൽ രൂക്ഷമായ ഓട്ടോക്ഷാമം
Share  
എഴുത്ത്

News desk

2026 Aug 20, 08:57 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര: വൈകുന്നേരങ്ങളിൽ വടകര നഗരത്തിൽ ഓട്ടോറിക്ഷ കിട്ടാനില്ലാതെ യാത്രക്കാർ നെട്ടോട്ടമോടുന്നു. ഓണം ഷോപ്പിംഗിനായി കുടുംബങ്ങൾ കൂടുതലായി നഗരത്തിലേക്ക് എത്തുന്ന സമയത്ത് വൈകീട്ട് അഞ്ചുമണി മുതൽ ഓട്ടോക്ഷാമം തുടങ്ങുകയും ആറുമണിയോടെ ട്രാക്കുകൾ പൂർണ്ണമായും കാലിയാകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. മഴ പെയ്യുന്നതോടെ സ്ഥിതി കൂടുതൽ വഷളാവുകയാണ്. കൈകാണിച്ച് നിർത്തുന്ന ഓട്ടോ ഡ്രൈവർമാർ പോകേണ്ട സ്ഥലം ചോദിച്ചറിഞ്ഞ ശേഷമാണ് ഓട്ടം പോകാൻ തയ്യാറാകുന്നത്. ഗതാഗതക്കുരുക്കുള്ള വഴികളിലേക്കോ മോശം റോഡുകളിലേക്കോ പോകാൻ പലരും വിസമ്മതിക്കുന്നതായും യാത്രക്കാർ ആരോപിക്കുന്നു.


​രാത്രി ഏഴുമണി മുതൽ ഒൻപതുമണി വരെയുള്ള സമയത്താണ് പ്രതിസന്ധി രൂക്ഷമാകുന്നത്. എന്നാൽ ഒൻപതുമണിക്ക് ശേഷം ഇരട്ടി നിരക്ക് ഈടാക്കാമെന്നതിനാൽ ഈ സമയത്ത് വാഹനങ്ങൾ ലഭ്യമാകുന്നുണ്ട്. പഴയ സ്റ്റാൻഡ് പരിസരത്തെ ട്രാക്കുകളിൽ ആളുകൾ കാത്തുനിൽക്കുന്നുണ്ടെങ്കിലും വാഹനങ്ങൾ എത്തുന്നില്ല. നഗരസഭയിൽ 2,129 ഓട്ടോറിക്ഷകൾക്ക് പെർമിറ്റുണ്ടെങ്കിലും ഇവ മുഴുവനായി നിരത്തിലിറങ്ങുന്നില്ലെന്നാണ് സൂചന.


​അതേസമയം, പുതിയ പെർമിറ്റിനായി ഇലക്ട്രിക് വാഹനങ്ങളുടേത് ഉൾപ്പെടെ 199 അപേക്ഷകൾ വടകര ആർ.ടി.ഒ ഓഫീസിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ നഗരസഭയുടെ പാർക്കിംഗ് സൗകര്യം കൂടി കണക്കിലെടുത്തേ പുതിയ പെർമിറ്റുകൾ അനുവദിക്കാനാകൂ എന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഓണത്തിരക്ക് വർധിച്ച സാഹചര്യത്തിൽ ട്രാക്കുകളിൽ ഓട്ടോറിക്ഷകൾ ക്രമീകരിക്കാനും യാത്രക്കാരുടെ ദുരിതം പരിഹരിക്കാനും പോലീസ് ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w