വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര കരിമ്പനപ്പാലത്ത് കിഴക്കുവശത്തെ സർവീസ് റോഡ് ഗതാഗതത്തിനായി തുറന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക ആശ്വാസം. തിങ്കളാഴ്ച പുലർച്ചെയോടെ ടാറിങ് പൂർത്തിയാക്കി ഉച്ചയോടെയാണ് വാഹനങ്ങൾ ഇതുവഴി കടത്തിവിടാൻ തുടങ്ങിയത്. വടകര ബൈപ്പാസിലെ കുരുക്കിന് പൂർണ്ണമായി പരിഹാരമായിട്ടില്ലെങ്കിലും ഇവിടെയും അറ്റകുറ്റപ്പണികൾ ആരംഭിച്ചിട്ടുണ്ട്.
മലബാർ ഗോൾഡിന് സമീപം മുതൽ ആലുക്കാസ് ജൂവലറി വരെയുള്ള ഭാഗത്താണ് പുതുതായി ടാറിങ് നടത്തിയത്. പകൽ 10.30-ഓടെ ടാറിങ് അവസാനിച്ചയുടൻ തന്നെ വാഹനങ്ങൾ പ്രവേശിപ്പിച്ചത് റോഡിന്റെ നിലനിൽപ്പിനെക്കുറിച്ച് ആശങ്ക ഉയർത്തിയിട്ടുണ്ട്. രാത്രി സമയങ്ങളിൽ നിർമ്മാണം നടത്താനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും മിശ്രിതം ബാക്കിയായതിനാലാണ് പകൽ സമയത്തും ടാറിങ് തുടരേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
തുടർന്നുള്ള ടാറിങ് പ്രവൃത്തികൾ ഗതാഗതം പൂർണ്ണമായി നിരോധിച്ച് നടത്താനാണ് ധാരണയായിട്ടുള്ളത്. ബുധനാഴ്ച അടയ്ക്കാത്തെരു മുതൽ പുതിയ സ്റ്റാൻഡ് വരെയുള്ള ഇടതുവശത്തെ സർവീസ് റോഡ് ടാർ ചെയ്യാനാണ് പദ്ധതി. ഇതേക്കുറിച്ച് പോലീസുമായി ചർച്ചചെയ്ത് ചൊവ്വാഴ്ചയോടെ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിൽ അന്തിമ വ്യക്തത വരുത്തും.
പുതിയ ബസ് സ്റ്റാൻഡിന് എതിർവശത്ത് റോഡ് വീതികൂട്ടി ടാർ ചെയ്തതോടെ കരിമ്പനപ്പാലം വരെയുള്ള യാത്ര സുഗമമായിട്ടുണ്ട്. നിലവിൽ എടോടി റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പയ്യോളി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് മാത്രമാണ് ചെറിയ രീതിയിൽ കുരുക്കുള്ളത്. ഇത് നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































