പരിപാലനമില്ലാതെ പോലീസ് ഭൂമി കാടുകയറി; അച്ചംവീട്ടിൽ നാട്ടുകാരുടെ സുരക്ഷ ഭീഷണിയിൽ

പരിപാലനമില്ലാതെ പോലീസ് ഭൂമി കാടുകയറി; അച്ചംവീട്ടിൽ നാട്ടുകാരുടെ സുരക്ഷ ഭീഷണിയിൽ
പരിപാലനമില്ലാതെ പോലീസ് ഭൂമി കാടുകയറി; അച്ചംവീട്ടിൽ നാട്ടുകാരുടെ സുരക്ഷ ഭീഷണിയിൽ
Share  
എഴുത്ത്

News desk

2026 Aug 17, 09:05 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വളയം: അച്ചംവീട്ടിലെ ആഭ്യന്തര വകുപ്പിന്റെ അധീനതയിലുള്ള ഭൂമി കാടുപിടിച്ചുകിടക്കുന്നത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ഭീഷണിയാകുന്നു. അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും കാടുവെട്ടിത്തെളിക്കാൻ നടപടിയില്ലാത്തതിനാൽ ഇഴജന്തുക്കളും കാട്ടുപന്നികളും ഈ പ്രദേശം താവളമാക്കിയിരിക്കുകയാണ്. കുട്ടികളടക്കമുള്ളവർ സ്‌കൂളിലേക്കും മറ്റും സഞ്ചരിക്കുന്ന പ്രധാന പാതയോടുചേർന്നാണ് ഈ ഭീഷണി നിലനിൽക്കുന്നത്.


​അച്ചംവീട്ടിൽ മിച്ചഭൂമിയായി ഏറ്റെടുത്ത ഒന്നര ഏക്കർ ഭൂമിയാണ് ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ളത്. ഇതിൽ ഒരേക്കറിൽ പോലീസ് ബാരക്‌സ് സ്ഥിതി ചെയ്യുന്നുണ്ട്. എന്നാൽ പ്രണവം ക്ലബ്ബിന് മുൻവശത്തുള്ള അര ഏക്കർ ഭൂമിയാണ് പൂർണ്ണമായും കാടുമൂടിയത്. മുൻപ് പ്രദേശത്തെ കുട്ടികൾ കളിക്കളമായി ഉപയോഗിച്ചിരുന്ന സമയത്ത് കാടുകയറിയിരുന്നില്ല. എന്നാൽ ആഭ്യന്തരവകുപ്പ് അതിർത്തി വേലികെട്ടി തിരിച്ച് പ്രവേശനം വിലക്കിയതോടെയാണ് പ്രദേശം കാടുപിടിക്കാൻ തുടങ്ങിയത്.


​സമീപത്തെ ബാരക്‌സിൽ കെ.എ.പി. ആറാം ബറ്റാലിയൻ പ്രവർത്തിക്കുന്നുണ്ട്. ഇവിടെയുള്ള പോലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തിയാൽ ഒറ്റദിവസം കൊണ്ട് തീർക്കാവുന്ന പ്രശ്നമേയുള്ളൂവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി എത്രയും വേഗം ഭൂമിയിലെ കാടുവെട്ടിത്തെളിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w