മാതൃകാ കാർഷികസേവനകേന്ദ്രം തകർച്ചയുടെ വഴിയിൽ

മാതൃകാ കാർഷികസേവനകേന്ദ്രം തകർച്ചയുടെ വഴിയിൽ
മാതൃകാ കാർഷികസേവനകേന്ദ്രം തകർച്ചയുടെ വഴിയിൽ
Share  
എഴുത്ത്

News desk

2026 Aug 16, 09:01 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പേരാമ്പ്ര: കർഷകർക്ക് യന്ത്രസഹായവും ആശ്വാസവും പകർന്ന് ഒരു കാലത്ത് മാതൃകാപരമായി പ്രവർത്തിച്ചിരുന്ന ചെറുവണ്ണൂരിലെ മോഡൽ അഗ്രോ സർവീസ് സെന്റർ അധികൃതരുടെ അവഗണന മൂലം തകർച്ചയുടെ വക്കിലെത്തിയിരിക്കുകയാണ്. പത്തുവർഷം മുൻപ് ഇരുപത് ലക്ഷത്തോളം രൂപയുടെ ബാങ്ക് നിക്ഷേപമുണ്ടായിരുന്ന ഈ സ്ഥാപനമാണ് കൃത്യമായ മേൽനോട്ടവും ഫണ്ടിന്റെ അഭാവവും കാരണം ഇന്ന് നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. ലക്ഷങ്ങൾ മുടക്കി വാങ്ങിയ യന്ത്രങ്ങളിൽ ഭൂരിഭാഗവും അറ്റകുറ്റപ്പണികൾ നടത്താതെ തുരുമ്പെടുത്ത് നശിക്കുകയാണിവിടെ.


​പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും മേൽനോട്ടത്തിൽ 2013-ലാണ് ചുരുങ്ങിയ ചെലവിൽ കർഷകർക്ക് യന്ത്രങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ജില്ലയുടെ നെല്ലറയായ ആവളപാണ്ടി ഉൾപ്പെടുന്ന പ്രദേശത്തെ നെൽക്കർഷകർക്ക് വലിയ ആശ്വാസമായിരുന്ന കൊയ്ത്തു-മെതിയന്ത്രം തകരാറിലായിട്ട് ഇപ്പോൾ മൂന്നരവർഷത്തോളമായി. ബ്ലോക്ക് പഞ്ചായത്തും പരിധിയിലെ ഏഴ് പഞ്ചായത്തുകളും ചേർന്ന് വാങ്ങിയ ഈ യന്ത്രം നന്നാക്കാൻ ആറുലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് കമ്പനി പ്രതിനിധികൾ അറിയിച്ചിട്ടുള്ളത്. എന്നാൽ തനത് ഫണ്ടില്ലാത്തതിനാൽ അറ്റകുറ്റപ്പണി നടത്താൻ കേന്ദ്രത്തിന് സാധിക്കുന്നില്ല.


​സെന്ററിലെ യന്ത്രങ്ങൾക്ക് മണിക്കൂറിന് 1800 രൂപ മാത്രം ഈടാക്കിയിരുന്ന സ്ഥാനത്ത്, യന്ത്രം കട്ടപ്പുറത്തായതോടെ കർഷകർ സ്വകാര്യ യന്ത്രങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതിനായി ഇരട്ടിയിലേറെ തുക നൽകേണ്ടി വരുന്നത് കർഷകരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുന്നു. കഴിഞ്ഞ വർഷം ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. സർക്കാർതലത്തിൽ സമഗ്രമായ ഫണ്ട് അനുവദിച്ചും അഴിച്ചുപണി നടത്തിയും മാത്രമേ ഈ കാർഷികസേവനകേന്ദ്രത്തെ ഇനി തിരിച്ചുകൊണ്ടുവരാൻ സാധിക്കൂ.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w