മണിയൂർ: ഗ്രാമപ്പഞ്ചായത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് 'രക്ഷാമിത്ര' ദുരന്തനിവാരണ സേന. പഞ്ചായത്തിന്റെ സ്വന്തം സന്നദ്ധ രക്ഷാസേനയായ ഇവർ പ്രവർത്തനം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ദുരന്തമുഖങ്ങളിൽ തത്സമയം എത്തി ശ്രദ്ധേയരായിക്കഴിഞ്ഞു.
ഭൂമിശാസ്ത്രപരമായി ദുർഘടമായ മണിയൂരിൽ എന്തെങ്കിലും അപകടമുണ്ടായാൽ 17 കിലോമീറ്റർ അകലെയുള്ള വടകരയിൽനിന്ന് അഗ്നിരക്ഷാസേന എത്തുമ്പോഴേക്ക് അരമണിക്കൂറിലധികം സമയമെടുക്കും. ഈ കാലതാമസം ഒഴിവാക്കി അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ സഹായമെത്തിക്കാനാണ് ഗ്രാമപ്പഞ്ചായത്ത് രക്ഷാമിത്രയ്ക്ക് രൂപം നൽകിയത്. നീന്തൽ വിദഗ്ധരും സ്നേക്ക് റെസ്ക്യൂ പരിശീലനം ലഭിച്ചവരുമടക്കം മുപ്പതോളം പേരാണ് ഈ സേനയിലുള്ളത്. വിവിധ ഘട്ടങ്ങളിലായി ഒൻപതോളം പരിശീലനങ്ങൾ പൂർത്തിയാക്കിയ ഇവർക്ക് ദേശീയ ദുരന്തനിവാരണ സേനയുടെ (NDRF) പരിശീലനം കൂടി ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്.
കഴിഞ്ഞദിവസം മന്തരത്തൂരിൽ കിണറ്റിൽ വീണയാളെ 10 മിനിറ്റിനകം സ്ഥലത്തെത്തി രക്ഷപ്പെടുത്തിയത് രക്ഷാമിത്രയുടെ കാര്യക്ഷമതയ്ക്ക് തെളിവാണ്. വിവിധയിടങ്ങളിൽ കടന്നൽക്കൂടുകൾ നീക്കം ചെയ്തും, കർക്കടക വാവുബലി തർപ്പണവേളയിൽ മൂഴിക്കൽ ഭഗവതിക്ഷേത്രക്കടവിൽ ഭക്തർക്ക് സുരക്ഷയൊരുക്കിയും ചുരുങ്ങിയ കാലം കൊണ്ട് നാടിന്റെ രക്ഷകരായി മാറാൻ ഈ സന്നദ്ധ സേനയ്ക്ക് സാധിച്ചിട്ടുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































